play-sharp-fill
ശ്വാസകോശത്തില്‍ സൂചി! പുറത്തെടുത്തത് കാന്തം ഉപയോഗിച്ച്‌; ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

ശ്വാസകോശത്തില്‍ സൂചി! പുറത്തെടുത്തത് കാന്തം ഉപയോഗിച്ച്‌; ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

സ്വന്തം ലേഖിക

ദില്ലി:ഏഴ് വയസ്സുകാരന്‍റെ ശ്വാസകോശത്തില്‍ കുടുങ്ങിയ തയ്യല്‍ സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്ത് കുട്ടിയുടെ ജീവന്‍ രക്ഷിച്ച്‌ ഡോക്ടര്‍മാര്‍.ദില്ലിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

കുട്ടിക്ക് ആദ്യം കടുത്ത പനി ബാധിച്ചു. പിന്നാലെ രക്തം ഛര്‍ദിച്ചു. ഇതോടെ കുട്ടിയെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.എക്സ്റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍ സൂചി കണ്ടെത്തിയതോടെ കുട്ടിയെ ദില്ലിയെ എയിംസിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ ഇടത് ശ്വാസകോശത്തിലാണ് സൂചി കണ്ടെത്തിയത്. എങ്ങനെയാണ് സൂചി ശ്വാസകോശത്തില്‍ എത്തിയതെന്ന് വ്യക്തമല്ല.പൊതുവെ ബ്രോങ്കോസ്കോപ്പി വഴിയാണ് ഇത്തരം വസ്തുക്കള്‍ നീക്കം ചെയ്യാറ് എന്നാണ് എയിംസിലെ പീഡിയാട്രിക് വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. വിശേഷ് ജെയിൻ പറഞ്ഞത് . സൂചി ശ്വാസകോശത്തില്‍ ആഴത്തില്‍ തറച്ചതിനാല്‍ ഈ രീതി പ്രായോഗികമായിരുന്നില്ല. തുടര്‍ന്നാണ് കാന്തം ഉപയോഗിച്ച്‌ സൂചി നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

ഈ കാന്തം ലഭ്യമല്ലായിരുന്നുവെങ്കില്‍ കുട്ടിക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ആവശ്യമായി വരുമായിരുന്നുവെന്ന് ഡോ. ജെയിന്‍ പറഞ്ഞു. 4 എം എം വീതിയും 1.5 എം എം കനവുമുള്ള കാന്തമാണ് ഉപയോഗിച്ചത്. സൂചി സുരക്ഷിതമായി പുറത്തെടുത്തു.കുട്ടി സുഖമായി ഇരിക്കുന്നുവെന്നും ഡിസ്ചാര്‍ജ് ചെയ്തെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.