ഷിറിയ പുഴയില്‍ ആരിക്കാടി തീരത്ത് അനധികൃത മണല്‍കടത്ത് വ്യാപകം ; രാത്രിയില്‍ ടിപ്പര്‍ ലോറിയില്‍ ദിനേന 25 മുതല്‍ 30 ലോഡ് വരെ മണലാണ് കടത്തുന്നത്

ഷിറിയ പുഴയില്‍ ആരിക്കാടി തീരത്ത് അനധികൃത മണല്‍കടത്ത് വ്യാപകം ; രാത്രിയില്‍ ടിപ്പര്‍ ലോറിയില്‍ ദിനേന 25 മുതല്‍ 30 ലോഡ് വരെ മണലാണ് കടത്തുന്നത്

Spread the love

സ്വന്തം ലേഖിക

കാസർകോട് : ഷിറിയ പുഴയില്‍ ആരിക്കാടി തീരത്ത് അനധികൃത മണല്‍കടത്ത് വ്യാപകമായി നടക്കുന്നു. രാത്രിയില്‍ ടിപ്പര്‍ ലോറിയില്‍ ദിനവും മുതല്‍ 30 ലോഡ് വരെ മണലാണ് കടത്തിക്കൊണ്ടു പോകുന്നത്. ഈ മണല്‍ എടുക്കുന്നത് കടല്‍തീരത്ത് നിന്നായതിനാല്‍ കടപ്പുറത്തെ മണല്‍ത്തിട്ടക്ക് ശോഷണം സംഭവിച്ച്‌ തീരദേശത്ത് കടല്‍ക്ഷോഭ ഭീഷണി നേരിടുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഷിറിയയിലുള്ള കുമ്ബള കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് മണല്‍കൊള്ള നടക്കുന്നത് എന്നതാണ് കൗതുകകരം.

നാട്ടുകാര്‍ക്ക് നേരിട്ട് എതിര്‍ക്കാൻ പറ്റാത്ത മണല്‍ മാഫിയ സംഘമാണ് മണല്‍ കടത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് വിവരം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് പൊലീസ് ഒഴിഞ്ഞു മാറിയതായും നാട്ടുകാര്‍ പറയുന്നു. നിലവില്‍ മുഖ്യമന്ത്രിക്കും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group