പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പാർട്ടികളിൽ നിന്ന് നൂറിലധികം പ്രവർത്തകർ എൻ സി പി യിൽ ചേർന്നു

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പാർട്ടികളിൽ നിന്ന് നൂറിലധികം പ്രവർത്തകർ എൻ സി പി യിൽ ചേർന്നു

Spread the love

സ്വന്തം ലേഖകൻ

പുതുപ്പള്ളി:ഇടതുപക്ഷ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നുള്ളതിന്റെ തെളിവാണ് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സമയബന്ധിതമായി ആരംഭിക്കാൻ സാധിച്ചതെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ .സി .പിയിലേക്ക് വന്നവർക്കുള്ള സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്തും വിദ്ധ്യാഭ്യാസ മേഖലയിലും കേരളം രാജ്യത്തിന് മാതൃകയായി. പ്രളയം ദുരിതം വിതച്ച കേരളത്തിൽ കാർഷിക മേഖല ഇന്ന് സ്വയം പര്യാപ്തയിലേക്ക് എത്തി നിൽക്കുന്നതായി കെ.ആർ.രാജൻ പറഞ്ഞു. എൻ.സി.പി ജില്ലാ പ്രസിഡൻറ് എസ്.ഡി.സുരേഷ് ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ബിനു തിരുവഞ്ചൂർ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ബാബു കപ്പക്കാല, എം.എസ്.രാജശേഖരപ്പണിക്കർ, ബിനീഷ് മണ്ണഞ്ചേരി, ഷാജി തെള്ളകം, എം .കെ . മോഹൻദാസ്, അനു വിശ്വനാഥൻ, ഷിബു നാട്ടകം, കുഞ്ഞുമോൻ വെള്ളഞ്ചി,കെ.കെ. രാജേഷ്, നിധിൻ നീർപ്പടിയിൽ, നിജന്ത് ശശി, ആർഷാ ദേവി, നിഷാ ബിനു, എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ്, ബി.ജെ.പി ഉൾപ്പെടെയുള്ള വിവിധ പാർട്ടികളിൽ നിന്നു വന്നവരെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.രാജൻ ഷാളണിയിച്ച് സ്വീകരിച്ചു.