play-sharp-fill
എൻ സി പി യുടെ നിയുക്ത മന്ത്രിക്കും, സംസ്ഥാന പ്രസിഡണ്ടിനും ഒ എൻ സി പി കുവൈറ്റിന്റെ അഭിനന്ദനങ്ങൾ

എൻ സി പി യുടെ നിയുക്ത മന്ത്രിക്കും, സംസ്ഥാന പ്രസിഡണ്ടിനും ഒ എൻ സി പി കുവൈറ്റിന്റെ അഭിനന്ദനങ്ങൾ

സ്വന്തം ലേഖകൻ

കുവൈറ്റ് : കേരള നിയമസഭയിലേക്ക് എലത്തൂർ നിയോജക മണ്ഢലത്തിൽ നിന്നും എൻ സി പി യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ ജയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിൽ വനം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എ കെ ശശീന്ദ്രനും, കൂടാതെ ദേശീയ രാഷ്ട്രിയത്തിലെ കരുത്തുറ്റ സംഘാടകനും, എൻ സി പി യുടെ നേതൃനിരയിലെ കരുത്തനുമായ എൻ സി പി യുടെ നിയുക്ത സംസ്ഥാന പ്രസിസണ്ട് ശ്രീ പി സി ചാക്കോയ്ക്കും ഓവർസീസ് എൻ സി പി കുവൈറ്റിന്റെ അഭിനന്ദനങ്ങൾ.

ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിൻ്റെ ശക്തമായ രണ്ടാം വരവിൽ കേരളത്തിൽ ആകമാനം എൻ സി പി വഹിച്ച പങ്ക് വളരെ വലുതാണ്. ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി മാറിയ എൻ സി പി യെ കേരളത്തിൽ കൂടുതൽ കരുത്താർജ്ജിപ്പിക്കാൻ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ശരത് പവാറും മറ്റ് ദേശീയനേതാക്കാളും ചേർന്ന് ഐക്യകണ്ഠേനയാണ് പി സി ചാക്കോയെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള നിയമസഭയിലേക്കുള്ള എൻ സി പി യുടെ മന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കേരളത്തിലെത്തിയ പ്രഫുൽ പട്ടേലാണ് മന്ത്രിയായി എ കെ ശശീന്ദ്രൻ്റേയും, പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി പി സി ചാക്കോയുടേയും പേരുകൾ ദേശീയ അദ്ധ്യക്ഷൻ്റെ നിർദ്ദേശപ്രകാരം അവതരിപ്പിച്ചത്.
നിലവിലെ സംസ്ഥാന പ്രസിഡണ്ട് പീതാംബരൻ മാസ്റ്റർ മാറുന്ന ഒഴിവിലേക്കാണ് പുതിയ പ്രസിഡണ്ടായി പി. സി ചാക്കോ സ്ഥാനമേൽക്കുന്നത്.

നിയുക്ത വനം വകുപ്പ് മന്ത്രിക്കും, നിയുക്ത സംസ്ഥാന പ്രസിഡണ്ടിനും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നതോടൊപ്പം ശക്തമായ കെട്ടുറപ്പിൽ പാർട്ടിയെ മുന്നോട്ട് നയിക്കാൻ എല്ലാവിധ പിന്തുണയും ഒ എൻ സി പി കുവൈറ്റ് വാഗ്ദാനം ചെയ്യുന്നതായി കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജീവസ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.