നിങ്ങളെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യും; സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കാന്‍ നസ്രിയ.വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമെ വിവാഹത്തിനു ശേഷം നസ്രിയ ചെയ്തിട്ടുള്ളൂയെങ്കിലും താരത്തിന്റെ ആരാധക വൃത്തത്തിനു ഒരു കുറവുമില്ല.
സ്വന്തം ലേഖകൻ
സോഷ്യല്‍ മീഡിയയില്‍ വളരയധികം സജീവമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ നാസിം. വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമെ വിവാഹത്തിനു ശേഷം നസ്രിയ ചെയ്തിട്ടുള്ളൂയെങ്കിലും താരത്തിന്റെ ആരാധക വൃത്തത്തിനു ഒരു കുറവുമില്ല.
മലയാള സിനിമയിലെ ക്യൂട്ട് നായിക എന്നാണ് താരത്തെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ആരാധകരെ വിഷമിപ്പിക്കുന്ന ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നസ്രിയ. താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നു എന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ ഈ കാര്യം പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“സോഷ്യല്‍ മീഡിയയില്‍ നിന്നൊരു ബ്രേക്ക് എടുക്കുകയാണ്. ഇതാണ് ആ സമയം, നിങ്ങളുടെ സ്നേഹവും സന്ദേശങ്ങളും ഒരുപാട് മിസ്സ് ചെയ്യും. നിങ്ങള്‍ക്കു വാക്കു തരുകയാണ്, ഞാന്‍ തിരിച്ചുവരും” എന്നാണ് നസ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. #DNDMode എന്ന് ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്. ‘Do Not Disturb’ എന്നാണ് ഇതിന്റെ പൂര്‍ണരൂപംസിനിമകളിലൊന്നും തന്നെ സജീവമല്ലായിരുന്ന കാലത്താണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തത്. വളരെ ആഹ്ളാദത്തോടെ തന്നെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലേക്ക് താരത്തെ സ്വീകരിച്ചത്. അതിവേഗം തന്നെ നസ്രിയയ്ക്ക് ഒരു മില്യണ്‍ ഫോളോവേഴ്സാകുകയും ചെയ്തു. മലയാളികള്‍ മാത്രമല്ല തമിഴ് സിനിമാസ്വാദകരില്‍ നിന്നും താരത്തിന് ആരാധകരുണ്ട്.
നസ്രിയയുടെ ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ താത്പര്യപ്പെടാത്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഫഹദിന്റെ വിശേഷങ്ങളും ആരാധകര്‍ അറിഞ്ഞിരുന്നത് നസ്രിയയുടെ പ്രൊഫൈലിലൂടെയായിരുന്നു. തന്റെ ജീവിതത്തിലെ രസകരായ നിമിഷങ്ങളെല്ലാം നസ്രിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു’പളുങ്ക്’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ ‘കൂടെ’യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്ബനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. ‘അന്റെ സുന്ദരനാകിനി’യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്