“കൈകോർക്കാം നമ്മൾക്ക് ” കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ എൻ എൽ സി കോട്ടയത്ത് സമരം നടത്തി

“കൈകോർക്കാം നമ്മൾക്ക് ” കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ എൻ എൽ സി കോട്ടയത്ത് സമരം നടത്തി

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുവാൻ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് (എൻ എൽ സി) സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന “കൈ കോർക്കാം നമ്മൾക്ക് ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള സമരം കോട്ടയത്ത് നടന്നു.

എൻ സി പി സംസ്ഥാന സെക്രട്ടറിയും എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായ റ്റി വി ബേബി സമരം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഡ്യൻ തൊഴിലാളി വർഗ്ഗം സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമങ്ങളിൽ പലതും റദ്ദ് ചെയ്തുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാട് പിൻവലിക്കണമെന്ന് റ്റി വി ബേബി പറഞ്ഞു.

എൻ എൽ സി ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

എൻ സി പി ജില്ലാ സെക്രട്ടറി ബാബു കപ്പക്കാലാ, എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗോപി ദാസ്, പി സി ഫിലിപ്പ്, ജനറൽ സെക്രട്ടറി അജീഷ് കുമാർ, വി കെ രഘുവരൻ, റ്റി കെ നാണപ്പൻ, രഞ്ജനാഥ് കോടിമത എന്നിവർ സംസാരിച്ചു.