എപ്പോഴും വിശപ്പ് തോന്നുന്നു ; 58കാരൻ വിഴുങ്ങിയത് നാണയങ്ങൾ ; വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ രോഗിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 187 നാണയങ്ങള്‍; ഏഴു മാസത്തിനിടയാണ് ഇയാൾ ഒന്നരക്കിലോയോളം നാണയങ്ങൾ വിഴുങ്ങിയത്

എപ്പോഴും വിശപ്പ് തോന്നുന്നു ; 58കാരൻ വിഴുങ്ങിയത് നാണയങ്ങൾ ; വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ രോഗിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 187 നാണയങ്ങള്‍; ഏഴു മാസത്തിനിടയാണ് ഇയാൾ ഒന്നരക്കിലോയോളം നാണയങ്ങൾ വിഴുങ്ങിയത്

എപ്പോഴും വിശപ്പ് തോന്നുന്നതിനാൽ 58 കാരൻ വിഴുങ്ങിയത് നാണയങ്ങൾ. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഇയാളുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 187 നാണയങ്ങൾ.കർണാടകയിലാണ് സംഭവം.

കർണാടകയിലെ ബാഗൽകോട്ടിലെ ഹനഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർമാരാണ് രോഗിയുടെ ശരീരത്തിൽ നിന്ന് നാണയങ്ങൾ കണ്ടെടുത്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗി മാനസിക വൈകല്യമുള്ളയാളാണ്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി നാണയങ്ങൾ വിഴുങ്ങുകയാണെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 58 കാരൻ ധ്യാമപ്പയുടെ ആമാശയത്തിൽ നിന്നും നീക്കം ചെയ്തത് ഒന്നര കിലോഗ്രാമോളം നാണയങ്ങളാണ്. എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് ധ്യാമപ്പ നാണയങ്ങൾ വിഴുങ്ങിയത്. ഏഴ് മാസത്തിനിടെയാണ് ഇത്രയും നാണയങ്ങൾ വിഴുങ്ങിയതെന്ന് ധ്യാമപ്പ ഡോക്ടർമാരോട് പറഞ്ഞു. വയറുവേദനയെത്തുടർന്നാണ് ധ്യാമപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഞ്ച് രൂപയുടെ അമ്പത്തിയാറ് നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും ഒരു രൂപയുടെ 80 നാണയതുട്ടുകളുമാണ് ധ്യാമപ്പ വിഴുങ്ങിയതെന്ന് ഡോക്ടർമാർ പറഞ്ഞു.