play-sharp-fill
നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്‌ നടന്ന്  പോകുന്നവരെ ആംബുലൻസിൽ വീട്ടിലെത്തിക്കും; ആശുപത്രിയിലേക്കുള്ള റോഡിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും മൂലം നട്ടം തിരിഞ്ഞ് രോഗികൾ; തിരിഞ്ഞ് നോക്കാതെ അധികൃതർ

നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്‌ നടന്ന് പോകുന്നവരെ ആംബുലൻസിൽ വീട്ടിലെത്തിക്കും; ആശുപത്രിയിലേക്കുള്ള റോഡിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും മൂലം നട്ടം തിരിഞ്ഞ് രോഗികൾ; തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്‌ നടന്ന് പോകുന്നവരെ തിരികെ ആംബുലൻസിൽ വീട്ടിലെത്തിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ആശുപത്രിയിലേക്കുള്ള റോഡ്.

കുണ്ടും കുഴിയും വെള്ളക്കെട്ടും മൂലം നട്ടം തിരിയുകയാണ് രോഗികൾ. കണ്ണാടിക്കടവ്‌ റോഡിലൂടെ സഞ്ചരിക്കുന്നവരെ തിരിച്ച് വാഹനത്തിൽ എത്തിക്കാൻ പറ്റുന്ന തരത്തിലുള്ള റോഡ് ആണ് ഇവിടുത്തെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയുടെ കീഴിലുള്ള ഈ റോഡിൻറെ അറ്റകുറ്റപ്പണി നടത്തിയിട്ട് കാലങ്ങളായി.

നാട്ടകത്തെയും സമീപ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഏക പ്രാഥമിക ആരോഗ്യ കേന്ദ്രം ആണിത് . നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്.

ഇതുവഴി വണ്ടി ഓടിക്കണം എങ്കിൽ സർക്കസ് അറിയണം അത്രയ്ക്കുണ്ട് റോഡിലെ കുണ്ടും കുഴിയും. മഴ തുടങ്ങിയതോടെ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായി മാറി കുഴിയുടെ ആഴം അറിയാതെ എത്തുന്ന ഇരുചക്രവാഹനകാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.

ഇതുവഴി പോകുന്ന വാഹനങ്ങളുടെ അടി തട്ടുന്നതായും ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ ദിവസം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം നാട്ടകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

കോട്ടയം നഗരസഭയുടെ 42 -ാം വാർഡാണിത്‌. നൂറ്‌ കണക്കിനാളുകളാണ്‌ ഇതുവഴി ആശുപത്രിയിലേക്ക് എത്തുന്നത്‌.

മാസങ്ങളായി ഈ റോഡിന്റെ അവസ്ഥ ഇത് തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. മഴ തുടങ്ങിയതോടെ വലിയ കുഴികൾ രൂപപ്പെടുകയും വെള്ളം കെട്ടികിടക്കുയുമാണ്‌. നിരവധി തവണ പരാതി പറഞ്ഞിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്ത്‌ നിന്ന്‌ ഒരു നടപടിയും ഉണ്ടായില്ല.