എനിക്ക് തരാത്ത സ്നേഹം മറ്റൊരാൾക്കും കൊടുക്കേണ്ട! സോഷ്യൽ മീഡിയാ വഴി തുടങ്ങിയ സൗഹൃദം പ്രണയമായി മാറിയത് ഷീബ തിരുവനന്തപുരത്ത് ഹോംനേഴ്സായി ജോലി നോക്കവേ;’ കാമുകനെ നഷ്ടമാകാതിരിക്കാൻ വിവാഹം കഴിഞ്ഞ വിവരം മറച്ചുവെച്ചു; കാമുകി വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുൺ ഒഴിഞ്ഞ് മാറി; ഇടുക്കിയിലെ പ്രണയ പകയിൽ യുവാവിൻ്റെ കാഴ്ച നഷ്ടമായി
സ്വന്തം ലേഖിക
അടിമാലി: 2 വര്‍ഷം മുന്‍പാണ് ഫേസ്‌ബുക്കിലൂടെ അരുണിനെ ഷീബ പരിചയപ്പെടുന്നത്.
ഒരു വര്‍ഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്ത് ബന്ധം ശക്തിപ്പെട്ടു. തനിക്ക് മാത്രം കിട്ടിയിരുന്ന പ്രണയം മറ്റൊരാള്‍ക്ക് അരുണ്‍ ഷെയര്‍ ചെയ്യുന്നത് ഷീബക്ക് സഹിക്കാന്‍ കഴിയുന്നത് ആയിരുന്നില്ല. അതുകൊണ്ടാണ് വിവാഹിതയാണെന്നും കുട്ടികളുള്ള വിവരവും ഷീബ മറച്ചുവെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് ഷീബ വിവാഹിതയാണെന്നറിഞ്ഞ് അരുണ്‍ ബന്ധത്തില്‍ നിന്നു പിന്മാറിയത്. ഇത് സഹിക്കാന്‍ ഷീബക്ക് സാധിച്ചിരുന്നില്ല. കാമുകനെ നഷ്ടാമാകുമെന്ന ഘട്ടം വന്നതോടെ താനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ വേണ്ടി യുവതി രണ്ട് ലക്ഷം ചോദിച്ചു അരുണിനെയും വീട്ടുകാരെയും വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചു.
2,14,000 രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ അരുണ്‍ തയാറായില്ല. പിന്നീട് 14,000 രൂപ മതിയെന്നു പറഞ്ഞാണ് ഷീബ അരുണിനെ വിളിച്ചുവരുത്തിയത്.
ചൊവ്വാഴ്ച സുഹൃത്തിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അരുണ്‍കുമാര്‍ ഇരുമ്ബുപാലത്ത് എത്തിയത്. ഇവരെ മാറ്റിനിര്‍ത്തിയ ശേഷം ഒറ്റയ്ക്കു സംസാരിക്കുന്നതിനിടെയാണ് കൈവശം കരുതിയിരുന്ന ആസിഡ് ഷീബ മുഖത്തേക്ക് ഒഴിച്ചത്.
ഇതോടെ യുവാവ് ഓടി ഒപ്പം ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവര്‍ വന്ന കാറില്‍ തന്നെ യുവാവിനെ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് തിരുവനന്തപുരത്തെത്തിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഒരു കണ്ണിനു സാരമായി പരുക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ ഷീബയ്ക്കും പൊള്ളലേറ്റു.