നിരോധിത പുകയില ഉത്പന്നങ്ങള്‍ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചു ; നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ് തൃശ്ശൂർ ചെറുകുന്നത്ത് കട നടത്തുന്ന ആളെ  ഭയപ്പെടുത്തി മൂവായിരം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

നിരോധിത പുകയില ഉത്പന്നങ്ങള്‍ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചു ; നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ് തൃശ്ശൂർ ചെറുകുന്നത്ത് കട നടത്തുന്ന ആളെ ഭയപ്പെടുത്തി മൂവായിരം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃശൂര്‍ : നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ ആളെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പഴുവിൽ സ്വദേശി പണിക്കവീട്ടിൽ അക്ബറാണ് പിടിയിലായത്. പുത്തൂർ ചെറുകുന്നത്ത് കട നടത്തുന്ന ആളെയാണ് പ്രതി കബളിപ്പിച്ച് പണം തട്ടിയത്.

നിരോധിത പുകയില ഉത്പന്നങ്ങള്‍ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചെന്നും താന്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥനാണെന്നും പറ‍ഞ്ഞായിരുന്നു മൂവായിരം രൂപ തട്ടിയത്. തട്ടിപ്പിന്‌ ഇരയായെന്ന് മനസിലാക്കിയ കടയുടമ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അക്ബര്‍ കിഡ്‌നി തട്ടിപ്പു കേസിൽ ജയിലില്‍ കിടന്നിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.