play-sharp-fill
കളരിത്തറയിൽ വച്ച് കഴുത്തറുത്തു; കുഴിച്ചുമൂടി വാഴ നട്ടു;ആറ് വയസുകാരനെ ബലി നൽകിയത്   മാതൃ സഹോദരൻ കേരളത്തിലെ ആദ്യ നരബലി നടന്നത് കൊല്ലം ജില്ലയിൽ 49 വർഷങ്ങൾക്ക് മുൻപ്

കളരിത്തറയിൽ വച്ച് കഴുത്തറുത്തു; കുഴിച്ചുമൂടി വാഴ നട്ടു;ആറ് വയസുകാരനെ ബലി നൽകിയത് മാതൃ സഹോദരൻ കേരളത്തിലെ ആദ്യ നരബലി നടന്നത് കൊല്ലം ജില്ലയിൽ 49 വർഷങ്ങൾക്ക് മുൻപ്

കൊല്ലം :രേഖകൾ പ്രകാരം കേരളത്തിലെ ആദ്യ നരബലി സംഭവിച്ചത് 1973 ലാണ്. കൊല്ലം ജില്ലയിലെ കുണ്ടറ മുളവനയിലാണ് ആറു വയസ്സുകാരനെ മാതൃ സഹോദരൻ തന്നെ ബലി നൽകിയത്. സംഭവത്തിൽ പ്രതിയായ അഴകേശനെ തൂക്കിലേറ്റിയിരുന്നു.

അന്ധവിശ്വാസത്തിന്റെ പേരിൽ രേഖകൾ പ്രകാരം കേരളത്തിൽ ആദ്യം ജീവൻ ബലി നൽകേണ്ടി വന്നത് ആറു വയസ്സുകാരനായ ദേവദാസാണ്. 49 വർഷം മുൻപാണ് സംഭവം.

സ്വന്തം മാതാവിൻറെ സഹോദരൻ തന്നെയാണ് വീട്ടിലെ കളരി തറയിൽ വെച്ച് ദേവദാസിനെ നരബലിക്ക് ഇരയാക്കിയത്. ദേവി പ്രീതിക്ക് വേണ്ടിയാണ് നരബലി നടത്തിയത് എന്നായിരുന്നു അന്ന് പ്രതിയായ അഴകേശൻ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group