നാല്‍ക്കവല ജംഗ്ക്ഷനില്‍ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം വയോധികന് നേരെ ആക്രമണം; പ്രതികളെ അതിവേഗം പിടികൂടി പൊലീസ്; ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇവിടെ കാണാം
സ്വന്തം ലേഖകന്‍
കോട്ടയം: കൊല്ലാട് നാല്‍ക്കവല ജംഗ്ക്ഷനില്‍ ഷാപ്പ് ജീവനക്കാരനായ വയോധികനെ കുരുമുളക് സ്‌പ്രേ അടിച്ച് ആക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. കൊല്ലാട് തടത്തില്‍ വീട്ടില്‍ അപ്പി ലിജോ എന്നറിയപ്പെടുന്ന ലിജോ, മൂലേടം കൊച്ചുപറമ്പില്‍ വിനീത് കെ. സന്തോഷ് എന്നിവരെയാണ് സി.ഐ റിജോ, എസ്.ഐ ചന്ദ്രബാബു, എസ്.ഐ രാജ്‌മോഹന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നാല്‍ക്കവല കൊല്ലാട് ഷാപ്പിന് സമീപത്തായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഷാപ്പ് ജീവനക്കാരനായ ജനാര്‍ദ്ദനനെ പ്രകോപനമൊന്നും ഇല്ലാതെ വഴിയില്‍ വച്ച് ആക്രമിക്കുകയായിരുന്നു. വിനീത് കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന് പിന്നാലെ ലിജോ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ജനാര്‍ദ്ദനന്‍ നല്‍കിയ പരാതിയുടെ ആടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഇരുവരും പൊതുശല്യമാണെന്നും മുന്‍പും വഴിയാത്രക്കാരെ ആക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.