നളിനിക്ക് മാപ്പുകൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കു ; നിർഭയ കേസിലെ കുറ്റവാളികൾക്ക് മാപ്പു നൽകണമെന്ന് അഭിഭാഷക ;അത് പറയാൻ നിങ്ങളാരെന്ന് ആശാദേവി

നളിനിക്ക് മാപ്പുകൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കു ; നിർഭയ കേസിലെ കുറ്റവാളികൾക്ക് മാപ്പു നൽകണമെന്ന് അഭിഭാഷക ;അത് പറയാൻ നിങ്ങളാരെന്ന് ആശാദേവി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ ബലാത്സംഗ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇന്ദിരാ ജെയ്‌സിങ് അങ്ങനൊരു കാര്യം ആവശ്യപ്പെട്ടത്.

‘നിർഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാൻ പൂർണമായി മനസ്സിലാക്കുന്നു. അങ്ങനെയിരിക്കുമ്പോൾ തന്നെ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നും ഞാൻ ആശാദേവിയോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എന്നാൽ വധശിക്ഷക്ക് എതിരാണ്’എന്നാണ് ഇന്ദിരാ ജെയ്‌സിങ് ട്വിറ്ററിൽ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവിൽ ആശാദേവി നിരാശ പ്രകടിപ്പിച്ച വാർത്ത റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഇന്ദിരാ ജെയ്‌സിങിന്റെ പോസ്റ്റ്. ഇതിന് മറുപടിയുമായി നിർഭയയുടെ അമ്മ ആശാ ദേവിയും രംഗത്തെത്തി. അത്തരമൊരു നിർദേശം എന്റെ മുന്നിൽ വെക്കാൻ ഇന്ദിരാ ജെയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകൾ കാരണം ബലാത്സംഗത്തിന് ഇരയായവർക്ക് നീതി ലഭ്യമാകുന്നില്ലെന്നും ആശാ ദേവി പറഞ്ഞു.

ആശാദേവിയുടെ വാക്കുകൾ;

‘ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകൾക്ക് എങ്ങനെയാണ് കുറ്റവാളികൾക്ക് മാപ്പ് നൽകണമെന്ന് നിർദേശിക്കാൻ സാധിക്കുന്നത്. സുപ്രീംകോടതിയിൽ വെച്ച് നിരവധി തവണ ഞാൻ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കൽ പോലും അവർ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

ഇന്നവർ കുറ്റവാളികൾക്ക് വേണ്ടി സംസാരിക്കുന്നു. ബലാത്സംഗികളെ പിന്തുണച്ച് ഇത്തരം ആളുകൾ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങൾ അവസാനിക്കുന്നില്ലെന്നും ആശാ ദേവി പറഞ്ഞു.