നാഗമ്പടം മൈതാനത്ത് ‘വനിത’ മാക്സ് ഷോപ്പിങ് ഫെസ്റ്റിവൽ

നാഗമ്പടം മൈതാനത്ത് ‘വനിത’ മാക്സ് ഷോപ്പിങ് ഫെസ്റ്റിവൽ

കോട്ടയം: നാഗമ്പടം മൈതാനത്ത് ‘വനിത’ മാക്സ് ഷോപ്പിങ് ഫെസ്റ്റിവൽ.  പൂർണമായും ശീതീകരിച്ച വേദിയിൽ നടക്കുന്ന ഫെസ്റ്റിവൽ ഇനി 3 ദിവസം കൂടി മാത്രം. പ്രമുഖ ബ്രാൻഡുകളുടെ എല്ലാ ഉൽപന്നങ്ങളും മേളയിൽലഭ്യമാണ്.

ഇലക്ട്രോണിക്‌സ് പാർട്‌നറായ ക്യുആർഎസിന്റെ പവിലിയനിൽ വൻ വിലക്കുറവിൽ ഉൽപന്നങ്ങൾ ഉപഭോക്താകൾക്ക് വാങ്ങാം. പല തരം സോഫ സെറ്റ്, ഡൈനിങ് സെറ്റ് എന്നിവ 40% വിലക്കുറവിൽ ലഭിക്കും.  ഗ്ലോറിയയുടെ ഫർണിച്ചർ പവിലിയനിൽ ബജറ്റ് പാക്കേജിലുള്ള ബെഡ്റൂം സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഹോം ഡെലിവറി പൂർണമായും സൗജന്യം.

വ്യത്യസ്തമായ രുചിക്കൂട്ടുകളുമായി കഫെ കുടുംബശ്രീയുടെ ഫുഡ് കോർട്ടും മേളയിലുണ്ട്. കുട്ടികൾക്കായി രസകരമായ മത്സരങ്ങൾ കിഡ്സ് സോണിൽ ഡെക്കാത്‌ലൺ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്താമ്പുള്ളി കൈത്തറി സ്‌റ്റാളിലെ ബെഡ് ഷീറ്റും മുണ്ടുകളും മറ്റൊരു ആകർഷണമാണ്. പ്രവേശന സമയം രാവിലെ 11 മുതൽ രാത്രി 8.30 വരെ. വൈകിട്ട് 6.30ന് മ്യൂസിക് കോമഡി ഫെസ്റ്റ് ഉണ്ടാകും.