play-sharp-fill
മുൻസിപ്പൽ ലൈസൻസ് എടുത്തും ജിഎസ്ടി നൽകിയും വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരുടെ നെഞ്ചത്തടിച്ച് വസ്ത്ര വ്യാപാരമേളകൾ ; നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അനധികൃതമായി നടക്കുന്ന വസ്ത്ര വ്യാപാരമേള നിർത്തലാക്കാൻ ഉത്തരവിട്ട് കോട്ടയം അഡീ.മുൻസിഫ് കോടതി

മുൻസിപ്പൽ ലൈസൻസ് എടുത്തും ജിഎസ്ടി നൽകിയും വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരുടെ നെഞ്ചത്തടിച്ച് വസ്ത്ര വ്യാപാരമേളകൾ ; നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അനധികൃതമായി നടക്കുന്ന വസ്ത്ര വ്യാപാരമേള നിർത്തലാക്കാൻ ഉത്തരവിട്ട് കോട്ടയം അഡീ.മുൻസിഫ് കോടതി

കോട്ടയം : നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിന്റെ പാർക്കിങ് ഏരിയായിൽ നടക്കുന്ന വസ്ത്ര വ്യാപാരമേള അനധികൃതമെന്നും മേളയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തലാക്കാനും ഉത്തരവിട്ട് കോട്ടയം അഡീഷണൽ മുൻസിഫ് കോടതി. മേളയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് നഗരത്തിലെ വ്യാപാരികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇഞ്ചക്ഷൻ ഉത്തരവ്.

വാഹന പാർക്കിങ്ങിന് മാത്രമായുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ താഴത്തെ നിലയിലാണ് വസ്ത്രവ്യാപാരമേള നടത്തുന്നതിന് മുനിസിപ്പാലിറ്റി അധികൃതർ അനുമതി നൽകിയത്.


മുൻസിപ്പാലിറ്റിയുടെ ഈ നടപടി ക്രമവിരുദ്ധവും ചട്ടലംഘനവുമാണ്, കുറഞ്ഞ അളവിൽ മാത്രം ആളുകളെ ഉൾക്കൊള്ളാവുന്ന പാർക്കിങ്ങിനായി നൽകിയ സ്ഥലത്താണ്  ജനങ്ങൾ ക്രമാതീതമായി വന്നുചേരുന്ന വസ്ത്രമേളയ്ക്ക് അനുമതി നൽകിയത്, ഈ നടപടി ഇവിടേക്ക് എത്തുന്നവരുടെ ജീവന് തന്നെ ആപത്താണ്, തീപിടുത്തം പോലുള്ള ദുരന്തങ്ങൾ ഉണ്ടായാൽ അതിന്റെ വ്യാപ്തി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറത്തായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിലെ പാർക്കിംഗ് ഏരിയയിൽ വളരെ കുറഞ്ഞ വിദ്യാർത്ഥികൾ മാത്രം പഠിച്ചുകൊണ്ടിരുന്ന കോച്ചിംഗ് സെന്ററിൽ മൂന്നു വിദ്യാർത്ഥികൾ മുങ്ങി മരിച്ച ദാരുണസംഭവം അനധികൃത നടപടികളുടെ ഉദാഹരണമാണ്.

പബ്ലിക് ലെബിലിറ്റി ഇൻഷുറൻസ് പോലും നൽകാനാവാത്ത പാർക്കിംഗ് ഏരിയ ഇത്തരം മേളകൾ നടത്താനുള്ള ഇടമല്ല , ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി നടത്തുന്ന വസ്ത്ര വ്യാപാരമേളയ്ക്ക് മുനിസിപ്പാലിറ്റി അനുമതി നൽകിയ നടപടി തീർത്തും നിരുത്തരവാദിത്തപരവും തെറ്റായ പ്രവണതയുമാണെന്ന് നഗരത്തിൽ നിയമാനുസൃതം വ്യാപാരം നടത്തുന്ന വസ്ത്ര വ്യാപാരികൾ ഒന്നടങ്കം പറയുന്നു.

മേള നിർത്തലാക്കാൻ കോടതി ഉത്തരവുണ്ടായിട്ടും നടപടി അംഗീകരിക്കാൻ മേള നടത്തുന്നവർ തയ്യാറായിട്ടില്ല. മേളയ്ക്ക് മുനിസിപ്പാലിറ്റി അനുമതി നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. കോടതി ഉത്തരവിൻമേൽ പോലീസും മുനിസിപ്പാലിറ്റിയും ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും വ്യാപാരികൾ പറഞ്ഞു