ടിവി കാണുന്നതിനു ചൊല്ലി തർക്കം, അനിയൻ്റെ അടിയേറ്റ് ജ്യേഷ്ഠൻ കൊല്ലപ്പെട്ടു ; ഇളയ മകനെ സംരക്ഷിക്കാൻ കുറ്റം ഏറ്റെടുത്ത് അമ്മ ; പോലീസിന്റെ ചോദ്യം ചെയ്യലിൽ അടി പതറി , പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ഇടുക്കി: ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അനിയന്റെ മർദനമേറ്റ് സഹോദരൻ മരിച്ചു. സംഭവത്തിൽ യുവാവിന്റെ സഹോദരനും മാതാവും അറസ്റ്റിൽ.
പീരുമേട് സ്വദേശികളായ അഖിലിനെയാണ് (31) വീടിൻ്റെ സമീപത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അനുജൻ അജിത്ത് (29), മാതാവ് തുളസി (51) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
മൂന്നാം തീയതി വൈകിട്ട് അമ്മ തുളസിയും അജിത്തും കൂടി വീട്ടിൽ ടിവി കണ്ടുകൊണ്ട് ഇരിക്കെ മദ്യപിച്ച് അഖിൽ വീട്ടിലെത്തുകയും അജിത്തും അഖിലും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് അജിത്ത് വീട്ടിലെ ടിവി അടിച്ച് തകർത്തു. ഇവർ തമ്മിലുള്ള വഴക്കിന് മധ്യസ്ഥത പറയുന്നതിന് വേണ്ടി അമ്മ തുളസി ഇടപെട്ടു. അഖിൽ ഇതിനിടയിൽ തുളസിയെ പിടിച്ചു തള്ളി തുളസി നിലത്തേക്ക് വീഴുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ പ്രകോപിതനായ അജിത്ത് തൊട്ടടുത്തിരുന്ന ജി ഐ പൈപ്പ് ഉപയോഗിച്ച് അജിത്തിന്റെ തലക്കെട്ട് അടിക്കുകയായിരുന്നു. ഇതിനിടയിൽ അജിത്ത് അഖിലിനെ വീട്ടിന്റെ അകത്തുനിന്നും വലിച്ച് വീടിന്റെ പുറകിലുള്ള കവുങ്ങിന്റെ ചുവട്ടിൽ കൊണ്ടിട്ടു. വെള്ളമടിക്കാൻ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മ കുറ്റം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണത്തിൽ അമ്മ അടിപതറുകയായിരുന്നു.
അജിത്തിനെ രക്ഷിക്കുന്നതിനു വേണ്ടി തുളസിയാണ് കൊലപാതകം ചെയ്തതെന്ന് പോലീസിനോട് പറഞ്ഞു. പൊലീസിന് സംശയം തോന്നിയതിനെ ഒന്നാം പ്രതിയായ അജിത്തിനെയും തെളിവ് നശിപ്പിക്കുന്നതിന് തുളസിയുടെ പേരിലും കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു.
മൂന്നാം തീയതി രാത്രിയിൽ ആണ് അഖിലിനെ ദുരൂഹ സാഹചര്യത്തിൽ പീരുമേട് പ്ലാക്കത്തടത്തെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.