
സ്വന്തം ലേഖിക
കോട്ടയം: നടൻ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർ മക്കളാണ്.
എട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് വി.പി ഖാലിദ്. താപ്പാന, കുട്ടികളുണ്ട് സൂക്ഷിക്കുക, അനുരാഗ കരിക്കിൻ വെളളം, സൺഡേ ഹോളിഡേ, മട്ടാഞ്ചേരി, കക്ഷി അമ്മിണിപ്പിള്ള, വികൃതി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ ജന ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







