Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കേരള പൊലീസ് സേവനങ്ങളുടെ നിരക്കുകൾ പത്ത് ശതമാനം വർധിപ്പിച്ചു. പൊലീസിന്റെ സേവന-ഫീസ് നിരക്കുകളാണ് 10 ശതമാനമാണ് വർധിപ്പിച്ചത്. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. പൊലീസിന്റെ മൈക്ക് ലൈസൻസിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വർധിപ്പിച്ചു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഫീസ് 555 ൽ നിന്ന് 610 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

സഞ്ചരിക്കുന്ന വാഹനത്തിൽ, കേരളം മുഴുവൻ മൈക്ക് അനൗൺസ്‌മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയപാർട്ടികൾ കൂടുതൽ തുക നൽകണം. നിലവിലെ 5515 രൂപ 11,030 രൂപയായി (അഞ്ചുദിവസത്തേക്ക്) വർധിപ്പിച്ചു. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നതിനുള്ള തുക 555 ൽ നിന്നും 1110 രൂപയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ-വിനോദ പരിപാടികൾ, സിനിമ ഷൂട്ടിങ് എന്നിവയ്ക്കും കൂടുതൽ പണം നൽകണം. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ സേവനം ആവശ്യമെങ്കിൽ (ഓരോ നാലു മണിക്കൂറിനും) പകൽ 3795 രൂപയും രാത്രി 4750 രൂപയും നൽകണം. പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ് നടത്താൻ 11,025 രൂപയ്ക്ക് പകരം ഇനി പ്രതിദിനം 33,100 രൂപ നൽകണം.

പൊലീസ് നായയുടെ സേവനത്തിന് പ്രതിദിനം 6950 രൂപയും വയർലെസ് സെറ്റ് ഉപയോഗത്തിന് 2315 രൂപയും നൽകണം. ഫിംഗർ പ്രിന്റ് ബ്യൂറോ, പോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലെ ഫീസുകൾ, അപകടവുമായി ബന്ധപ്പെട്ട രേഖകൽ, ഇതരസംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സർട്ടിഫിക്കറ്റ്, എംപ്ലോയി വെരിഫിക്കേഷൻ ഫീസ് എന്നിവയും കൂട്ടി.ബാങ്കുകൾ, തപാൽ വകുപ്പ് എന്നിവക്കുള്ള പൊലീസ് എസ്‌കോർട്ട് നൽകുന്നതിനുള്ള തുക, നിലവിലെ നിരക്കിൽ നിന്നും 1.85 ശതമാനം വർധിപ്പിച്ചു.