
കോട്ടയം:കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ നിധിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന ഹര്‍ത്താലിന്റെ പേരില്‍ നിര്‍ബന്ധിച്ച് കട പൂട്ടിച്ചതായി പരാതി.
പ്രകടനമായി കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന വെള്ളവും സ്‌നാക്‌സും വിറ്റിരുന്ന കടകള്‍ അടപ്പിച്ചു. ഒരുത്തനും വെളളം കുടിക്കത്തില്ല, എന്നായിരുന്നു ഒരു നേതാവിന്റെ ആക്രോശം.
കൊടും ചൂടില്‍ ഒരുത്തനും വെള്ളം കുടിക്കെരുത് എന്ന് നേതാവ് ആക്രോശിച്ചു കട പൂട്ടിച്ചപ്പോള്‍ സംരക്ഷണം നല്‍കേണ്ട പോലീസ് നോക്കുകുത്തിയായി.
ഇതിനിടെയാണ് കെഎസ്‌ആര്‍ടിസി ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ അങ്ങോട്ടേക്ക് പാഞ്ഞടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു കണ്ടു ഭയന്ന ക്യാന്റീന്‍ നടത്തിപ്പുകാര്‍ ഷട്ടര്‍ ഉള്ളില്‍ നിന്ന് അടച്ചു. ഇതോടെ സമരക്കാര്‍ മുന്നില്‍ നിന്ന് ആക്രോശങ്ങളുമായി. പിന്നാലെ നേതാക്കള്‍ എത്തി അകത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ ഇറക്കിവിട്ടാല്‍ മതിയെന്നു നിര്‍ദേശിച്ചു.
അപ്പോഴും സംരക്ഷണം നല്‍കേണ്ട പോലീസ് ഒന്നും ചെയ്തില്ല. ഒരുത്തനും ആറു മണി കഴിയാതെ തുറക്കരുതെന്ന താക്കീത് നല്‍കിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മടങ്ങിയത്. സമാധാന പൂര്‍ണമായിരിക്കും ഹര്‍ത്താല്‍ എന്ന് ഇന്നലെ പറഞ്ഞവരാണ് ഇന്ന് ഭീഷണിയുമായി എത്തിയത്.
ഹര്‍ത്താല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അറിയിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി ക്കുള്ളില്‍ പ്രവര്‍ത്തിച്ച കടകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലും പോലീസിനു കഴിഞ്ഞില്ല.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്നു ട്രാന്‍സ്പോര്‍ട്ട് ഓഫീസറും അറിയിച്ചിരുന്നെങ്കിലും സര്‍വീസുകള്‍ കുറവാണ്. ദീര്‍ഘ ദൂര സര്‍വീസുകളാണ് ഏറെയും നടത്തുന്നത്. ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്നു പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചിരുന്നു.
ഒറ്റ ബസ് പോലും ഓടുന്നില്ല.







