Spread the love

തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താല്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ബന്ദായി മാറുന്നു.

video
play-sharp-fill

ഹർത്താല്‍ അനുകൂലികള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടയുകയണ്. ഇതോടെ ജനം പെരുവഴിയിലായി. ആംബുലൻസ് ഉള്‍പ്പെടെ തടഞ്ഞാണ് പ്രതിഷേധം.

നിതിൻ രാജിന്റെ മരണത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ആക്ഷൻ കൗണ്‍സിലും ദളിത് സംഘടനകളും ഇന്നു രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ഹർത്താല്‍ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം തമ്പാനൂരില്‍ സമരാനുകൂലികള്‍ കെഎസ്‌ആർടിസി ബസ് തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്. കണിയാപുരത്തും നെടുമങ്ങാടും ബസ്സുകള്‍ തടഞ്ഞു.

അടൂരില്‍ വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച്‌ നീക്കി. കണ്ണൂർ പഴയങ്ങാടി ടൗണിലും എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ കോട്ടയം തിരുനക്കരയില്‍ ആംബുലൻസ് അടക്കമുള്ളവ കുടുങ്ങി.

വാഹനങ്ങള്‍ തടഞ്ഞതോടെ വിവിധ പരീക്ഷകള്‍ എഴുതേണ്ടിയിരുന്ന വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും പെരുവഴിയിലായിരിക്കുകയാണ്.

ശ്രീകണ്ഠപുരത്ത് കടകള്‍ അടപ്പിച്ചു. കണ്ണൂർ നഗരത്തില്‍ എവിടെയും വാഹനങ്ങള്‍ തടയുന്നില്ല. ബസുകള്‍ പതിവ് പോലെ സർവീസ് നടത്തുന്നുണ്ട്. രാവിലെ എട്ടര വരെ കോഴിക്കോട്, വയനാട് ജില്ലകളെ ഹർത്താല്‍ ബാധിച്ചിട്ടില്ല.