Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിച്ച് ഡിവൈ.എഫ്.ഐ പ്രവർത്തകർ. കോവിഡ് 19 ബാധിച്ചു മരിച്ച കുറിച്ചി പഴയകളത്തിൽ മറിയാമ്മയുടെ സംസ്‌കാര ചടങ്ങുകളാണ് ഡിവൈ.എഫ്.ഐ പ്രവർത്തകർ മുൻ കൈ എടുത്ത് നടത്തിയത്.

കൊവിഡ് ബാധിതയായ ഇവർ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർ മരണപ്പെട്ടതോടെ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്തു നടത്താൻ ആരുമില്ലാതെ വരികയായിരുന്നു. കൊവിഡ് ബാധിതരെ സഹായിക്കാനും, ആവശ്യമെങ്കിൽ മരണാനന്ത ചടങ്ങുകൾ നടത്താനും ഇടപെടണമെന്ന ഡിവൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് പ്രവർത്തകർ സന്നദ്ധരായി മുന്നോട്ടു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ പള്ളിയിൽ നടന്ന സംസ്‌കാരത്തിനു ഡിവൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് പ്രബീഷ്, മേഖലാ ട്രെഷറർ സിനു സിൻ ഘോഷ്, മേഖലാ ജോയിന്റ് സെക്രട്ടറി അർജുൻ ഗോപി, മേഖലാ കമ്മിറ്റി അംഗങ്ങളായ നന്ദു റ്റി ബേബി, തോമസ് ബിജു എന്നിവർ നേതൃത്വം നൽകി.

പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, പി.പി.ഇ കിറ്റുകൾ ധരിച്ചാണ് പ്രവർത്തകർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.