play-sharp-fill
കോട്ടയം നാട്ടകത്ത് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ മരിച്ചത് 19കാരൻ; സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം നാട്ടകത്ത് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ മരിച്ചത് 19കാരൻ; സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം: നാട്ടകത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

കൊല്ലാട് സ്വദേശി സച്ചിനാണ് (19) മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെ നാട്ടകം ഗസ്റ്റ് ഹൗസിനു സമീപമാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിലെ വളവില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു.

റോഡില്‍ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും സച്ചിൻ മരിച്ചിരുന്നു.