play-sharp-fill
രണ്ട് വയസുള്ള മകനുമായി  കോട്ടയത്തുനിന്നും ട്രെയിനിൽ കയറിയ ഗർഭിണിയായ യുവതിയെ വെള്ളൂർ റെയില്‍വേ സ്റ്റേഷനിൽ ഇറക്കിവിട്ടു; പിന്നാലെ റയില്‍വെ സ്റ്റേഷനില്‍ ബോധംകെട്ട് വീണ് യുവതി; റെയില്‍വേ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി

രണ്ട് വയസുള്ള മകനുമായി കോട്ടയത്തുനിന്നും ട്രെയിനിൽ കയറിയ ഗർഭിണിയായ യുവതിയെ വെള്ളൂർ റെയില്‍വേ സ്റ്റേഷനിൽ ഇറക്കിവിട്ടു; പിന്നാലെ റയില്‍വെ സ്റ്റേഷനില്‍ ബോധംകെട്ട് വീണ് യുവതി; റെയില്‍വേ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി

വെള്ളൂർ: രണ്ടു വയസുള്ള മകനുമായി സഞ്ചരിക്കുകയായിരുന്ന ഗർഭിണിയായ യുവതിയെ ടിടിഇ ട്രെയിനില്‍ നിന്നും ഇറക്കിവിട്ടു.

ഇതിന് പിന്നാലെ റയില്‍വെ സ്റ്റേഷനില്‍ യുവതി ബോധംകെട്ട് വീണു. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ്‌ (37) ബോധരഹിതയായി വീണത്.

വെള്ളൂർ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ വെള്ളൂർ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച്‌ പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കന്യാകുമാരിയില്‍ നിന്ന് ബെംഗളൂരുവിന് പോകുന്ന ഐലൻറ് എക്സ്പ്രസില്‍ കോട്ടയത്തുനിന്നാണ് ഇവർ കയറിയത്. ടിക്കറ്റെടുത്തില്ലെന്നാരോപിച്ച്‌ ടി.ടി.ഇ. ഇരുവരെയും വെള്ളൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു.

സ്റ്റേഷനില്‍ ബോധരഹിതയായി വീണ സരസ്വതിയെ റെയില്‍വേ അധികൃതർ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. തുടർന്ന് സംഭവം കണ്ടുനിന്ന യാത്രക്കാർ പോലീസില്‍ വിവരമറിയിച്ചു.

എസ്.ഐ. എബി ജോസഫ്, എ.എസ്.ഐ. മഞ്ജുഷ ഗോപി, സി.പി.ഒ. അഖില്‍ ദാസ്, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആംബുലൻസില്‍ സരസ്വതിയെയും കുട്ടിയെയും വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.