play-sharp-fill
വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചത് നാടിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കി, കേരളത്തിലെ പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ മനസ്, കേന്ദ്ര സഹായം ലഭിക്കരുത് എന്നതായിരുന്നു വ്യാജ വാര്‍ത്തയുടെ പിന്നിലെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചത് നാടിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കി, കേരളത്തിലെ പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ മനസ്, കേന്ദ്ര സഹായം ലഭിക്കരുത് എന്നതായിരുന്നു വ്യാജ വാര്‍ത്തയുടെ പിന്നിലെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ ചമച്ച വലതുപക്ഷ മാധ്യമങ്ങള്‍ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതിലൂടെ ലക്ഷ്യമിട്ടത് നാടിനെ തകര്‍ക്കുക എന്നതാണ്. കേന്ദ്ര സഹായം ലഭിക്കരുത് എന്നതും വ്യാജ വാര്‍ത്തയിലൂടെ ചില മാധ്യമങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ മനസാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

വയനാട് ദുരന്തം ഉണ്ടാക്കിയ മാനസിക വേദന ഇതുവരെ മാറിയിട്ടില്ല. ലോകം മുഴുവന്‍ ദുരന്തത്തില്‍ നടുങ്ങി പോയി. വയനാട്ടില്‍ മനുഷ്യ സ്‌നേഹത്തിന്റെ ഇടപെടല്‍ എന്തായിരുന്നു എന്നത് ലോകം കണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമാണ് സഹായം എത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സംവിധാനവും കൂട്ടിയോജിപ്പിച്ച് കുറ്റമറ്റ രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഘട്ടത്തില്‍ ആണ് ഒരു മാധ്യമം ഒരു വ്യാജ വാര്‍ത്ത ചെയ്തത്, മറ്റ് ദൃശ്യമാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ചു. ഒറ്റ ദിവസം കൊണ്ട് വാര്‍ത്ത പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം എന്ന് കാണിച്ച് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ് ഇറക്കി. എന്നിട്ടും ഈ പ്രചാരണം തുടര്‍ന്നു. കണക്കുകള്‍ പെരിപ്പിച്ച് കാണിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളം പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പ്രചാരണം.

ഒരു കൈയബദ്ധം പറ്റിയതല്ല, കൃത്യമായ ലക്ഷ്യം വെച്ചായിരുന്നു വലതുപക്ഷ മാധ്യമങ്ങളുടെ വ്യാജ പ്രചാരണം. കേരളത്തെ അവഹേളിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കേന്ദ്ര സഹായം ലഭിക്കരുത് എന്നതായിരുന്നു വ്യാജ വാര്‍ത്തയുടെ പിന്നിലെ ലക്ഷ്യം. തെറ്റായ വാര്‍ത്ത നല്‍കുമ്പോള്‍ ബന്ധപ്പെട്ടവരോട് ചോദിക്കാന്‍ പോലും ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. നാടിന് സഹായം ലഭിക്കരുത് എന്നതാണ് പ്രതിപക്ഷ നിലപാട്.

കൃത്യമായ മാനദണ്ഡം പാലിച്ചാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്. ചുരുങ്ങിയ സഹായം മാത്രമാണ് അതുപ്രകാരം ലഭിക്കുക. അതിലും എത്രയോ ഇരട്ടിയാണ് വയനാടിനെ പുനര്‍നിമ്മിക്കാന്‍ വേണ്ടി വരിക. ആദ്യമായല്ല മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുന്നത്, തുടര്‍ച്ചയായും ഇതാണ് ഉണ്ടാകുന്നത്. CMDRF ഇല്ലാതായാല്‍ സാധാരണക്കാരുടെ ചികിത്സാ ചിലവ് പോലും മുടങ്ങും. വ്യാജ വാര്‍ത്തകളില്‍ നിന്ന് അത് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ പിന്മാറണം- ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.