play-sharp-fill
ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ അന്വേഷണം: സര്‍ക്കാര്‍ നടപടിയില്‍ സുതാര്യതയില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി

ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ അന്വേഷണം: സര്‍ക്കാര്‍ നടപടിയില്‍ സുതാര്യതയില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി

തിരുവനന്തപുരം:ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ സിപിഎമ്മിനും സര്‍ക്കാരിനും എന്തൊക്കയോ മറച്ചുവെയ്ക്കാനുണ്ടെന്നും സര്‍ക്കാരിന്റെ നടപടികളില്‍ സുതാര്യതയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഉന്നത നേതൃത്വം മൗനം പാലിക്കുന്നത് അങ്ങേയറ്റത്തെ നിര്‍ഭാഗ്യകരമാണ്. സിപിഎമ്മും ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള ഡീലിന്റെ

ഭാഗമായിരുന്നു എഡിജിപി നടത്തിയ രഹസ്യകൂടിക്കാഴ്ചയെന്ന് ഓരോദിവസം കഴിയുംതോറും വ്യക്തമാവുകയാണ്. മുഖ്യമന്ത്രിയുടെ പിന്തുണയിലാണ് എഡിജിപി ഇപ്പോഴും പദവിയില്‍ തുടരുന്നത്.
തൃശ്ശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ആക്ഷേപം നേരിടുന്ന എഡിജിപിയെ കൊണ്ട് അന്വേഷിച്ചപ്പിച്ചത് തന്നെ തെറ്റാണ്. തൃശ്ശൂര്‍ പൂരം നടക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിജിപി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആധികാരികമാവുക. എഡിജിപിക്ക് അന്വേഷണ ചുമതല നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റാണ്. ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍

എഡിജിപിക്കെതിരെ പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നും വേണുഗോപാല്‍ പറഞ്ഞു.

കേരള പോലീസില്‍ സംഘപരിവാര്‍ വത്കരണം ഉണ്ടെന്ന് പറഞ്ഞത് സിപി ഐയുടെ ദേശീയ

നേതാവല്ലെ?.എഡിജിപി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആര്‍എസ്എസ് നേതാക്കളെ കണ്ടത് രഹസ്യസന്ദേശം കൈമാറാനോ,ചര്‍ച്ചചെയ്യാനോ ആണ്. ഔദ്യോഗിക കാര്യത്തിനാണെങ്കില്‍

രഹസ്യമായി പോകണമോ? ഇത്രയും ഗൗരവകരമായ വിഷയം സിപിഎം നിസ്സാരമായി കാണുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.