മൂവാറ്റുപുഴയിൽ   ജപ്തി ചെയ്ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് എംഎൽഎ; വസ്തുവിന്‍റെ  പ്രമാണം വീണ്ടെടുക്കും  കുട്ടികള്‍ മാത്രമുള്ള വീട്ടിൽ ജപ്തി നടപടി പാടില്ലായിരുന്നുവെന്നും എം എൽ എ

മൂവാറ്റുപുഴയിൽ ജപ്തി ചെയ്ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് എംഎൽഎ; വസ്തുവിന്‍റെ പ്രമാണം വീണ്ടെടുക്കും കുട്ടികള്‍ മാത്രമുള്ള വീട്ടിൽ ജപ്തി നടപടി പാടില്ലായിരുന്നുവെന്നും എം എൽ എ


സ്വന്തം ലേഖിക

മൂവാറ്റുപുഴ :പേഴയ്ക്കാപ്പിള്ളിയിലെ കുടുംബത്തിന്‍റെ വായ്പ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വസ്തുവിന്‍റെ പ്രമാണം വീണ്ടെടുത്തു നല്‍കുമെന്നും അദ്ദേഹം ഫെയ്സ്ബുക് ലൈവിൽ പറഞ്ഞു.

ആ വീടിന് പിൻവശത്ത് വാതിൽ ഇല്ലാത്ത അവസ്ഥയാണ്. അവിടം തുറന്നുകിടക്കുകയായിരുന്നു. ബാങ്ക് അധികൃതർ ജപ്തിക്കു വന്നപ്പോൾ ഒരു കതക് വന്ന് പിടിപ്പിച്ചാണ് അവിടം അടച്ചത്. മാതാപിതാക്കളില്ല, കുട്ടികള്‍ മാത്രമേ ഉള്ളൂവെന്ന് അയൽക്കാർ ജപ്തി ചെയ്യാൻ വന്നവരോടു പറഞ്ഞതാണ്. അതു കേൾക്കാതെ ബലമായി പൂട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബാങ്ക് അധികൃതരോട് സംസാരിച്ചപ്പോൾ നിയമവശം അവർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ മാത്രമുള്ള സ്ഥലത്ത് ജപ്തി നടപ്പാക്കുന്നത് നിയമപരമല്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അറിയിച്ചു. തുടർന്ന് അവർ വന്ന് തുറന്നുകൊടുക്കാമെന്ന് പറഞ്ഞു. പൊലീസിനോടും ഇക്കാര്യം അവർ പറഞ്ഞു.

എന്നാൽ ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ആരും എത്തിയില്ല. തുടർന്നാണ് എട്ടേമുക്കാലോടെ വാതിൽ തുറന്ന് കുട്ടികളെ അകത്തു കയറ്റിയത്. ഇതിൽ താന്‍ രാഷ്ട്രീയം പറഞ്ഞിട്ടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.