play-sharp-fill
മൂവാറ്റുപുഴയില്‍  കനാല്‍ ഇടിഞ്ഞുവീണു; നിറയെ വെള്ളമുണ്ടായിരുന്ന കനാൽ ഇടിഞ്ഞത് 15 അടി താഴ്ചയിലേക്ക്; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം

മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞുവീണു; നിറയെ വെള്ളമുണ്ടായിരുന്ന കനാൽ ഇടിഞ്ഞത് 15 അടി താഴ്ചയിലേക്ക്; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം

സ്വന്തം ലേഖകൻ

എറണാകുളം: മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ കനാല്‍ ഇടിഞ്ഞ് വീണു. റോഡിന്റെ അരികിലൂടെ കടന്നു പോകുന്ന പണ്ടപ്പിള്ളി മാറാടി എംവിഐപി ഉപ കനാലാണു തകർന്നത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണു കനാൽ ഇടിഞ്ഞത്. പണ്ടപ്പിള്ളി ടൗണിനു സമീപമുള്ള തടിമില്ലിനു മുന്നിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടർന്ന് വലിയ തോതിൽ കല്ലും മണ്ണും ഒഴുകിയെത്തി റോഡും നശിച്ചു.
മലയുടെ താഴ്‌വാരത്ത് കൂടി കടന്നു പോകുന്ന കനാലായതിനാലാണ് കൂറ്റൻ പാറ ഉൾപ്പെടെ റോഡിലേക്ക് ഇടിഞ്ഞു വീണത്.

നിറയെ വെള്ളമുണ്ടായിരുന്ന കനാല്‍ 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞത്.

കനാല്‍ ഇടിഞ്ഞ് റോഡില്‍ വീണത് ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ്. എന്നൽ ക‍ാ‍ര്‍ കടന്നുപോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കനാല്‍ തകര്‍ന്ന് റോഡിലേക്കിരമ്പി വന്ന വെള്ളം എതിരെയുള്ള വീടിനുമുറ്റത്തേക്ക് കയറി. കല്ലും മണ്ണും സമീപത്തെ വീടിന്റെ മുന്‍വശത്തേക്ക് ഒലിച്ചിറങ്ങി.

മണിക്കൂറുകളോളം
വാഹന ഗതാഗതം തടസപ്പെട്ട ശേഷം ഗതാഗതം പുനസ്ഥാപിച്ചു.

Tags :