play-sharp-fill
മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാറിൽ സഞ്ചരിച്ച കോളേജ് വിദ്യാർഥികളായ 6 പേർ പരിക്കേറ്റ് ചികിത്സയിൽ

മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാറിൽ സഞ്ചരിച്ച കോളേജ് വിദ്യാർഥികളായ 6 പേർ പരിക്കേറ്റ് ചികിത്സയിൽ

 

കൊച്ചി: മൂവാറ്റുപുഴ-പിറവം റോഡിൽ എയ്ഞ്ചൽ വോയ്സ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴ ഭാഗത്ത്‌ നിന്ന് പിറവം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസുമായാണ് കാർ കൂട്ടിയിടിച്ചത്.

 

കോതമംഗലം എം എ കോളേജ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിച്ചതിന് ശേഷം മടങ്ങി വരികയായിരുന്ന വിദ്യാര്‍ത്ഥികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.


 

പരിക്കേറ്റ് രണ്ട് പേരെ ആലുവ രാജഗിരി ഹോസ്പിറ്റലിലും 3 പേരെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group