play-sharp-fill
പ്രണയം തലയ്‌ക്ക് പിടിച്ചപ്പോള്‍ കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാമായി ; കാമുകൻ കൈ ഒഴിഞ്ഞപ്പോള്‍ വീണ്ടും മതം മാറാനുള്ള ശ്രമം പറ്റില്ലെന്ന് കോടതി

പ്രണയം തലയ്‌ക്ക് പിടിച്ചപ്പോള്‍ കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാമായി ; കാമുകൻ കൈ ഒഴിഞ്ഞപ്പോള്‍ വീണ്ടും മതം മാറാനുള്ള ശ്രമം പറ്റില്ലെന്ന് കോടതി

 

സ്വന്തം ലേഖിക

ക്വാലാലംപൂർ: ഇസ്ലാം മതം ഉപേക്ഷിച്ച്‌ സ്വന്തം മതത്തിലേയ്‌ക്ക് മടങ്ങാനുള്ള 26 കാരിയുടെ ശ്രമങ്ങള്‍ക്ക് തടസമായി ഹൈക്കോടതി.

2017 ഓഗസ്റ്റ് 18നാണ് യുവതി ഇസ്ലാം മതം സ്വീകരിച്ച്‌ ഒരു മലായ്-മുസ്ലിം യുവാവിനെ വിവാഹം കഴിക്കാൻ മുഅല്ലഫായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിവാഹം കഴിക്കാതെ ബന്ധം അവസാനിച്ചതായി യുവതി തന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഇസ്ലാം മതം ഉപേക്ഷിക്കാൻ ഏപ്രില്‍ 20-ന് ജുഡീഷ്യല്‍ റിവ്യൂ നടപടികള്‍ ആരംഭിക്കുന്നതിനായി യുവതി അപേക്ഷ നല്‍കിയിരുന്നു. ഫെഡറല്‍ ടെറിട്ടറിയിലെ മുഅല്ലഫ് രജിസ്ട്രാര്‍, ഇസ്‌ലാമിക് റിലീജിയൻസ് കൗണ്‍സില്‍ (എംഎഐഡബ്ല്യുപി), ഗവണ്‍മെന്റ് എന്നിവരെ പ്രതികളാക്കിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ യുവതിയുടെ അപേക്ഷ കേള്‍ക്കാൻ കോടതി തയ്യാറായില്ല . ഇനി ശരീഅത്ത് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യുവതി.

ഇത്തരം വിഷയങ്ങള്‍ കേള്‍ക്കാൻ സിവില്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും മറിച്ച് ശരീഅത്ത് കോടതികള്‍ക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അഹ്മദ് കമാല്‍ ഷാഹിദ് അപേക്ഷ നിരസിച്ചത്, ഇതിനെ തുടർന്നാണ് യുവതി ശരീഅത്ത് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.