Friday, April 24, 2026

കെഎസ്ആര്‍ടിസി കാക്കിയിലേക്ക് മടങ്ങുന്നു; രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം ; രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യം ; പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് സൗജന്യമായി കെഎസ്ആര്‍ടിസി യൂണിഫോം വിതരണം ചെയ്യുന്നത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാക്കി യൂണിഫോമിലേക്ക് മാറുന്നു. രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കാക്കിയിലേക്ക് മാറ്റുന്നത്.

രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പത്തുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൗജന്യമായി കെഎസ്ആര്‍ടിസി യൂണിഫോം വിതരണം ചെയ്യുന്നത്. ഇതിനായി മൂന്ന് കോടി രൂപയാണ് ചെലവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. സ്വിഫ്റ്റ് ജീവനക്കാരുടെ യൂണിഫോമിലും മാറ്റമുണ്ടാവില്ല.