play-sharp-fill
മലയാളത്തിലെ ആദ്യ ടെക്‌നോ സംഗീതജ്ഞന്‍  കെ ജെ ജോയ് അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ

മലയാളത്തിലെ ആദ്യ ടെക്‌നോ സംഗീതജ്ഞന്‍ കെ ജെ ജോയ് അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ

 

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് (77) അന്തരിച്ചു. മലയാളത്തിലെ ആദ്യ ടെക്‌നോ സംഗീതജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ ജെ ജോയ് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. ദിവസത്തില്‍ 12ലധികം പാട്ടുകള്‍ക്ക് വേണ്ടി കീബോര്‍ഡ് വായിക്കുന്ന തിരക്കുള്ള വ്യക്തിയാണ് അദ്ദേഹം .

 

നൗഷാദ്, ലക്ഷ്മികാന്ത് പ്യാരിലാല്‍, മദന്മോഹന്‍, ബാപ്പി ലഹരി, ആര്‍ ഡി ബര്‍മ്മന്‍ തുടങ്ങിയ സംഗീത മാന്ത്രികര്‍ക്ക് ഒപ്പവും ജോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

1975 ല്‍ ഇറങ്ങിയ മലയാള ചിത്രം ലൗ ലെറ്ററിലൂടെ ആണ് കെ ജെ ജോയ് സ്വതന്ത്രസംഗീത സംവിധാകനാകുന്നത്. ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. നിര്‍വ്വഹിച്ച ചിത്രം. ലിസ, സര്‍പ്പം, മുത്തുച്ചിപ്പി എന്നിവയാണ് ഇതില്‍ പ്രധാനം. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുമുണ്ട് അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വര്‍ണമീനിന്റെ ചേലൊത്ത പെണ്ണാളെ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, കസ്തൂരി മാന്‍മിഴി, മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍, കാലിത്തൊഴുത്തില്‍ പിറവനെ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ പലതും ജെ ജോയിയിലൂടെ പിറവിയെടുത്തവയാണ്

 

സംസ്കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും.