നാടിനെ നടുക്കിയ കാടാമ്പുഴ ഇരട്ടക്കൊലക്കേസ്;  പ്രതി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു ; ആത്മഹത്യാശ്രമം ഇന്ന് വിധി വരാനിരിക്കെ

നാടിനെ നടുക്കിയ കാടാമ്പുഴ ഇരട്ടക്കൊലക്കേസ്; പ്രതി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു ; ആത്മഹത്യാശ്രമം ഇന്ന് വിധി വരാനിരിക്കെ

സ്വന്തം ലേഖകൻ

മലപ്പുറം: കാടാമ്പുഴയിൽ പൂർണ ഗർഭിണിയായ അമ്മയേയും മകനേയും കൊലപെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് പാലക്കാട് ജയിലിൽ വെച്ച് കൈയ്യിലെ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്.എന്നാൽ, ഇയാളുടെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങളില്ല.

നേരത്തെയും ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.യുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് ഇന്നലെ മഞ്ചേരി അതിവേഗ കോടതി കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 മെയ് 22നാണ് ഗർഭിണിയായ ഉമ്മുസൽമ്മയേയും ഏഴു വയസുകാരൻ മകൻ ദിൽഷാദിനേയും അയൽവാസിയായ പ്രതി മുഹമ്മദ് ഷെരീഫ് കഴുത്തു ഞരിച്ച് കൊലപെടുത്തിയത്.2017 മെയ് 22 നായിരുന്നു നാടിനെ നടുക്കിയ ഇരട്ട കൊലപാതകം. ഉമ്മുസൽമ, മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന സമയത്ത് ഉമ്മുസൽമ പൂർണ്ണ ഗർഭിണിയായിരുന്നു.

കഴുത്ത് ഞെരിച്ചുള്ള കൊലപാതകത്തിനിടെ ഉമ്മുസൽമ പ്രസവിച്ച കുഞ്ഞും മരിച്ചിരുന്നു. വീട്ടിനുള്ളിൽ കഴുത്ത് ഞെരിച്ചു കൊന്ന നിലയിൽ ഉമ്മുസൽമയുടേയും മകൻ ദിൽഷാദിൻറേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഉമ്മുസൽമ അയൽവാസിയായ മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു.

ആശുപത്രിയില്‍ തന്നോടൊപ്പം നില്‍ക്കണമെന്നും അല്ലാത്തപക്ഷം പ്രതിയുടെ ഭാര്യവീട്ടില്‍ പ്രശ്‌നമുണ്ടാക്കുമെന്നും ഉമ്മുസല്‍മ ശരീഫിനോട് പറഞ്ഞു. ക്ഷുഭിതനായ ശരീഫ് ഉമ്മുസല്‍മയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു. കൊലപാതകം കണ്ട ഉമ്മുസല്‍മയുടെ മകന്‍ ദില്‍ഷാദിനെയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും കൈ ഞരമ്പുകള്‍ മുറിച്ചു. തുടര്‍ന്ന് വാതില്‍ പൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

യുവതിയും മകനും ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രിയമായ അന്വേഷണ റിപ്പോര്‍ട്ടുമാണ് വഴിത്തിരിവായത്. 53 സാക്ഷികളെ കോടതി വിസ്തരിച്ചു. 57 രേഖകളും 14 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

കൊലപാതകം, വീടുകയറി ആക്രമണം,ഗർഭസ്ഥ ശിശുവിനെ കാെലപെടുത്തൽ എന്നീ വകുപ്പുകളിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്.

പ്രതിയെ ഉച്ചക്ക് ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കും.