അഭയം നൽകിയ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു..! ക്രൂരമായ കൊല നടത്തിയ ശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടിൽ ചിലവഴിച്ചു; കാറുമായി കടന്നത് രക്ഷപെടാൻ: പ്രതി പുളിമുട് ജംഗ്ഷനിൽ ഹോട്ടലും നടത്തി : കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നും അന്വേഷണം: പ്രതിയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്

അഭയം നൽകിയ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു..! ക്രൂരമായ കൊല നടത്തിയ ശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടിൽ ചിലവഴിച്ചു; കാറുമായി കടന്നത് രക്ഷപെടാൻ: പ്രതി പുളിമുട് ജംഗ്ഷനിൽ ഹോട്ടലും നടത്തി : കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നും അന്വേഷണം: പ്രതിയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നടന്നത് കൊടും ക്രൂരത. പ്രതിയായ ബിലാലിന് അഭയം നൽകുകയും സാമ്പത്തികമായി സഹായം നൽകുകയും ചെയ്ത കുടുംബത്തെയാണ് ഇയാൾ അതിക്രൂരമായി ഇല്ലാതാക്കിയത്. പുളിമൂട് ജംഗ്ഷനിൽ ഹോട്ടൽ നടത്തിയിരുന്ന പ്രതി പണവും കാറുമായി രക്ഷപെടാനുള്ള ശ്രമമാണ് നടത്തിയത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ജൂൺ ഒന്ന് തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെയാണ് വീടിനുള്ളിൽ ആക്രമിച്ചു വീഴ്ത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീബ തിങ്കളാഴ്ച തന്നെ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താഴത്തങ്ങാടി സ്വദേശിയായ മുഹമ്മദ് ബിലാലിനെയാ (23) ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം രാവിലെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 31 ന് ന് രാത്രിയിലാണ് പ്രതിയായ മുഹമ്മദ് ബിലാൽ വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. തുടർന്ന് , ഇയാൾ രാത്രി മുഴുവൻ പല സ്ഥലങ്ങളിലും ചിലവഴിച്ചു. പല സ്ഥലത്തും കിടന്നുറങ്ങിയ പ്രതി , പുലർച്ചെയോടെ കൊല്ലപ്പെട്ട ദമ്പതിമാരുടെ വീട്ടിലെത്തി.തുടർന്ന് കോളിംങ്ങ് ബെൽ മുഴക്കി വീടിനുള്ളിൽ കയറി , തുടർന്ന് വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന ഷീബ വാതിൽ തുറന്ന് നൽകി.

വാതിൽ തുറന്ന് അകത്ത് കയറിയ പ്രതി വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് , വെള്ളവുമായി ഷീബ തിരികെ എത്തി. വെള്ളം നൽകിയ ശേഷം ഷീബ അടുക്കളയിൽ പോയപ്പോഴേയ്ക്ക് ടീപ്പോയി എടുത്ത് സാലിയെ പ്രതി അടിച്ച് വീഴ്ത്തി. ശബ്ദം കേട്ട് ഷീബ ഓടിയെത്തിയപ്പോൾ ഇവരെയും അടിച്ച് വീഴ്ത്തി. തുടർന്ന് വീടിൻ്റെ രണ്ട് വാതിലുകളും അടച്ച പ്രതി , അലമാര തുറന്ന് പരിശോധിച്ചു. അലമാരയിൽ നിന്നും പണവും സ്വർണവും വീടിൻ്റെയും കാറിൻ്റെയും താക്കോലും കൈക്കലാക്കിയ പ്രതി രക്ഷപെടാനായി മൃതദേഹം കിടന്ന മുറിയിൽ എത്തി.

ഇവിടെ വച്ച് സാലിയ്ക്ക് അനക്കം കണ്ടതോടെ പ്രതി ഇരുവരുടെയും കൈകൾ പിന്നിലേയ്ക്ക് വച്ച് കെട്ടി ഷോക്ക് അടിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് , വീടിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടർ പുറത്ത് എടുത്ത് കൊണ്ടുവന്ന ശേഷം തുറന്ന് വിട്ടു. പുറത്തിറങ്ങി വീട് പൂട്ടിയ ശേഷം കാറിൽ രക്ഷപെടുകയായിരുന്നു.

ആലപ്പുഴ ഭാഗത്തേയ്ക്ക് രക്ഷപെട്ട പ്രതി ചെങ്ങളത്തെ പമ്പിൽ കയറി ഇന്ധനം നിറച്ചു. ഇവിടെ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പൊലീസിന് നിർണ്ണായക തെളിവായി മാറിയത്. തുടർന്ന്, പ്രതി എറണാകുളം ഭാഗത്തേയ്ക്ക് രക്ഷപെടുകയായിരുന്നു. എറണാകുളം ഭാഗത്ത് ഹോട്ടൽ ജീവനക്കാരൻ എന്ന രീതിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

തുടർന്ന് , പൊലീസ് എറണാകുളം ഭാഗത്ത് നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.