താഴത്തങ്ങാടി പാറപ്പാടം കൊലപാതകം പ്രതി പിടിയിൽ; കൊലപാതകത്തിന് പിന്നിൽ മോഷണം മാത്രം: താഴത്തങ്ങാടി സ്വദേശിയായ പ്രതി അറസ്റ്റിൽ

താഴത്തങ്ങാടി പാറപ്പാടം കൊലപാതകം പ്രതി പിടിയിൽ; കൊലപാതകത്തിന് പിന്നിൽ മോഷണം മാത്രം: താഴത്തങ്ങാടി സ്വദേശിയായ പ്രതി അറസ്റ്റിൽ

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. അക്രമണത്തിന് ഇരയായവരുടെ അയൽവാസിയും അകന്ന ബന്ധുവുമായ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലി (23) നെയാണ് ജില്ലാ പൊലീസിൻ്റെ പ്രത്യേക അന്വേഷണം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെയാണ് വീടിനുള്ളിൽ ആക്രമിച്ചു വീഴ്ത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീബ തിങ്കളാഴ്ച തന്നെ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഴത്തങ്ങാടിയിൽ തന്നെ താമസിക്കുന്ന പ്രതി മുഹമ്മദ് ബിലാൽ മോഷണം തന്നെ ലക്ഷ്യമിട്ടാണ് സ്ഥലത്ത് എത്തിയിരുന്നത്.  പുളിമൂട് ഭാഗത്ത് പിതാവിനൊപ്പം ഹോട്ടൽ നടത്തുകയാണ് പ്രതി. ഇയാൾ വർഷങ്ങളോളം, ലേഡിയുടെ സഹോദരൻ്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഇത്തരത്തിലാണ് പ്രതിയ്ക്ക് കുടുംബവുമായി അടുപ്പം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ അടുപ്പം ഉണ്ടായിരുന്ന പ്രതി സംഭവ ദിവസം രാവിലെ മോഷണം നടത്തണമെന്ന ലക്ഷ്യത്തോടെ സംഭവം നടന്ന വീട്ടിൽ എത്തുകയായിരുന്നു. മുൻ പരിചയം ഉള്ള പ്രതി എത്തിയതോടെ ഷീബ വാതിൽ തുറന്ന് നൽകി. തുടർന്ന് , ഉള്ളിൽ പ്രവേശിച്ച പ്രതിയ്ക്ക് ഇവർ ഗ്ലാസിൽ വെള്ളം നൽകി.

തുടർന്ന് , ഷീബ ഭക്ഷണം പാകം ചെയ്യുന്നതിനായി വീടിനുള്ളിലേയ്ക്ക് പോയ ഉടൻ തന്നെ പ്രതി സാലിയെ തലക്ക് അടിച്ച് വീഴ്ത്തി. മുറിയിയിലുണ്ടായിരുന്ന ടീപ്പോ ഉപയോഗിച്ചാണ് പ്രതി തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടർന്ന് ,ശബ്ദം കേട്ട് എത്തിയ ഷീബയെയും ആക്രമിച്ചു. തുടർന്ന് വീടിനുള്ളിൽ പരിശോധന നടത്തി സ്വർണവും , പണവും കവർന്ന ശേഷം കാറുമായി രക്ഷപെടുകയായിരുന്നു.

രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് എറണാകുളം ഭാഗത്ത് നിന്നും പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.