play-sharp-fill
ഓട്ടോഡ്രൈവറെ ഭാര്യ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി

ഓട്ടോഡ്രൈവറെ ഭാര്യ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി

സ്വന്തം ലേഖകൻ
കൊല്ലം: പട്ടാഴിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.

കടുവാത്തോട് സ്വദേശി ഷാജഹാനാണ് (42) മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 42 കാരന്റെ മരണം കൊലപാതകമാണെന്നാണ് സംശയം.

ഷാജഹാനെ ഭാര്യ നിസ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിന്റെ കഴുത്തിലുള്ള പാടാണ് സംശയത്തിന് കാരണം.

ഓട്ടോ ഡ്രൈവറായ ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു.

ഇതുമൂലമുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.