മദ്യപിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിതാവ് റിമാൻഡിൽ
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: മദ്യപിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പിതാവ് ഓലത്താന്നി പാതിരിശേരി (താഴങ്കാട് വീട്) എസ്.എസ്. ഭവനിൽ ശശിധരൻ നായരെ (62) റിമാൻഡ് ചെയ്തു. ഇദ്ദേഹത്തിന്റെ മകൻ എസ്.എസ്. അരുൺ (32) ആണു മരിച്ചത്. മൃതദേഹം സംസ്കരിച്ചു.
അരുണിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാർന്നു പോയതാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശനിയാഴ്ച രാത്രിയിലായിരുന്നു കൊലപാതകം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു. മാതാവിനെ കയ്യേറ്റം ചെയ്യുന്നത് മകൻ ചോദ്യം ചെയ്തതാണ് ശശിധരൻ നായരെ പ്രകോപിപ്പിച്ചത്. അരുൺ അവിവാഹിതനും നിർമാണ തൊഴിലാളിയുമാണ്.
നെയ്യാറ്റിൻകര സിഐ: സാഗർ, എസ്ഐമാരായ സ്റ്റീഫൻ, ജയരാജ്, എഎസ്ഐ: ബിജു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.