അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാള്‍ അറസ്റ്റില്‍; പിടിയിലായത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാള്‍ അറസ്റ്റില്‍; പിടിയിലായത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

Spread the love

കൊച്ചി: അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വർഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍.

വാഴക്കുളം സൗത്ത് എഴിപ്രം എത്തിയില്‍ വീട്ടില്‍ റഫീഖ് (48) ആണ് വാഴക്കുളം പോലീസിന്റെ പിടിയിലായത്.

2007ലാണ് റഫീഖ് അയല്‍വാസിയെ ഉലക്ക കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെത്തുടർന്നാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പതിനേഴ് വർഷത്തോളം സൗദി അറേബ്യയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.

നാട്ടില്‍ എത്തിയ ശേഷം വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ മാരായ എ.ആർ.ജയൻ, സി.എം.കരീം, സി.പി.ഒ അനൂപ്.ആർ.നായർ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.