ക്രിസ്മസ് ആഘോഷത്തിനിടെ യുവാവിനെ  വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

ക്രിസ്മസ് ആഘോഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് പാറക്കൽ വീട്ടിൽ ഭാസ്കരൻ മകൻ ജിനു ഭാസ്കരൻ (45) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടുകൂടി കൂവപ്പള്ളി സ്വദേശിയായ സോനു ജോസഫ് എന്നയാളെയാണ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ജിനുവിന്റെ വീടിനു സമീപം ക്രിസ്മസ് ആഘോഷങ്ങൾക്ക് വേണ്ടി ഇയാള്‍ സോനുവിനും, സുഹൃത്തുക്കൾക്കും എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നു.

രാത്രിയിൽ ക്രിസ്മസ് ആഘോഷത്തിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ജിനു വീട്ടിലേക്ക് പോവുകയും ചെയ്തു. സോനുവും സുഹൃത്തുക്കളും ജിനുവിന്റെ വീട്ടിലായിരുന്നു ബൈക്ക് വച്ചിരുന്നത്. ബൈക്ക് എടുക്കാനായി സോനു ചെല്ലുന്ന സമയം ജിനു സോനുവിനെ ചീത്ത വിളിക്കുകയും വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു.

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്. ഐ പ്രദീപ്, സുനിൽ പി.പി, സി.പി.ഓ മാരായ വിമൽ, ശ്രീരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.