മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് വൈക്കം പോലീസിന്റെ പിടിയിൽ
വൈക്കം : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉദയനാപുരം പിതൃക്കുന്നം കണ്ണംകേരി വീട്ടിൽ ശങ്കരൻ എന്ന് വിളിക്കുന്ന ശ്രീകാന്ത് (36) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ പതിനൊന്നാം തീയതി രാത്രി 9 മണിയോടുകൂടി പ്രതിയും സുഹൃത്തും ചേർന്ന് പത്തനംതിട്ട സ്വദേശിയായ മധ്യവയസ്കൻ വാടകയ്ക്ക് താമസിക്കുന്ന വൈക്കപ്രയാറിലുള്ള കടമുറിയിൽ അതിക്രമിച്ചു കയറുകയും കയ്യിൽ കരുതിയിരുന്ന വടി കൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ്. എം, വിജയപ്രസാദ്, സി.പി.ഓ പ്രവീണോ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group