തൃക്കൊടിത്താനത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് ബൈക്ക് യാത്രക്കാരനായ യുവാവിനെ കുപ്പിഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: മാടപ്പള്ളി സ്വദേശി അറസ്റ്റിൽ

തൃക്കൊടിത്താനത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് ബൈക്ക് യാത്രക്കാരനായ യുവാവിനെ കുപ്പിഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: മാടപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: തൃക്കൊടിത്താനത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മാടപ്പള്ളി കുറുമ്പനാടം ഭാഗത്ത് പുതുച്ചിറ വീട്ടിൽ ടോമി മകൻ റ്റോജി വർഗീസ് (26) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി ബൈക്കിൽ പോവുകയായിരുന്ന മാടപ്പള്ളി സ്വദേശിയായ അലക്സിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അലക്സിന്റെ ബൈക്ക് മാടപ്പള്ളി എഴുത്തുപള്ളി ഭാഗത്ത് വച്ച് തടഞ്ഞു നിർത്തുകയും തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കുപ്പിഗ്ലാസ് കൊണ്ട് അലക്സിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് റ്റോജി അലക്സിനെ ആക്രമിച്ചത്. ഇതിനുശേഷം റ്റോജി സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.

അലക്സിന്റെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് റ്റോജി.

തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ അജീബ് ഇ, എ.എസ്.ഐ സാൻജോ, സി.പി.ഓ മാരായ അശോക് കുമാർ, അനീഷ് ജോൺ, സെൽവരാജ്, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.