play-sharp-fill
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമം; കുറവിലങ്ങാട്  മോനിപ്പള്ളി സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമം; കുറവിലങ്ങാട് മോനിപ്പള്ളി സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുറവിലങ്ങാട് മോനിപ്പള്ളി പൂവത്തിങ്കൽ ഭാഗത്ത് നെല്ലിക്കാത്തൊട്ടിയിൽ വീട്ടിൽ വർഗീസ് മകൻ എബിൻ വർഗീസ് (24) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിർത്ത വീട്ടമ്മയെ ഇയാൾ കൈകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

ഇവരുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ കോടതി വളപ്പിൽ വച്ച് യുവ അഭിഭാഷയെ അപമാനിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ സമാനമായ മറ്റൊരു കേസ് പാലാ സ്റ്റേഷനിൽ നിലവിലുണ്ട്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ,എസ്.ഐ രാജേഷ് കുമാർ,സി.പി.ഓ മാരായ ബിനൂപ്, അരുൺകുമാർ,രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.