play-sharp-fill
ഭാര്യയുടെ ചാരിത്രത്തിൽ സംശയം, മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന  പിതാവിന് ജീവപര്യന്തം

ഭാര്യയുടെ ചാരിത്രത്തിൽ സംശയം, മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം

 

തൃശൂർ:   ഭാര്യയുടെ ചാരിത്രത്തിൽ സംശയം തോന്നിയ ഭർത്താവ് മക്കളുടെ മുന്നിലിട്ട്കുത്തിക്കൊന്നു. പ്രതിക്ക് ജീവപര്യന്തവും 2 ലക്ഷം രൂപ ശിക്ഷയും വിധിച്ച് തൃശൂർ ഒന്നാം അഡീ ജില്ലാകോടതി.തൃശൂർ  അവിണിശ്ശേരി ജിതിയാനാണ് ശിക്ഷ വിധിച്ചത്.

 

2017 മെയ് മാസമാണ് കേസിനാന്സ്പദമായ സംഭവം. രാത്രി 11:30  ഓടെ പ്രതിമദ്യപിച്ച് വീട്ടിലെത്തി ഭാര്യ സന്ധ്യയെ നിർബന്ധിച്ച് വായിൽ മദ്യം ഒഴിച്ച്കൊടുത്ത്   ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ  ഓടി രക്ഷപ്പെടാൻ ശ്രമിച്ച സന്ധ്യയെ കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പല ഭാഗങ്ങളിലായി കുത്തി കൊലപ്പെടുത്തി. കുഞ്ഞുങ്ങളുടെ നിലവിളി   കേട്ട്  ഓടിയെത്തിയ നാട്ടുക്കാർ സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ട്ടമായി.

ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്ന പ്രതി ബന്ധുക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടികളെയും ബന്ധുക്കളെയും ഭീക്ഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ. തുടർന്ന്  മൂന്ന് കുട്ടികളെ സർക്കാർ  ഷെൽട്ടർ ഹോമിലേക്ക്   മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15സാക്ഷികളെയും 35 രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി. ദ്യക്സാക്ഷികളായ കുട്ടികളുടെയും അയല്‍ക്കാരുടെയും സാക്ഷിമൊഴികള്‍ ഉൾപ്പെട പ്രോസിക്യൂഷൻ കോടതിക്ക് സമർപ്പിച്ചു  പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.