നഗരസഭാ സൂപ്രണ്ടിന് 15,000 രൂപ പിഴ ; നടപടി വിവരാവകാശ നിയമ പ്രകാരമുള്ള രേഖകള്‍ യഥാസമയം നല്‍കാതിരുന്നതിനാൽ

നഗരസഭാ സൂപ്രണ്ടിന് 15,000 രൂപ പിഴ ; നടപടി വിവരാവകാശ നിയമ പ്രകാരമുള്ള രേഖകള്‍ യഥാസമയം നല്‍കാതിരുന്നതിനാൽ

സ്വന്തം ലേഖകൻ

പരവൂര്‍:  പരവൂര്‍ നഗരസഭാ സൂപ്രണ്ടും പബ്ലിക് ഇൻഫര്‍മേഷൻ ഓഫീസറുമായ എസ്.ധന്യയ്ക്ക് സംസ്ഥാന വിവരാവകാശ കമ്മിഷൻ 15,000 രൂപ പിഴ ശിക്ഷ വിധിച്ചു. വിവരാവകാശ നിയമ പ്രകാരമുള്ള രേഖകള്‍ യഥാസമയം നല്‍കാതിരുന്നതിനാലാണ് നടപടി.

കഴിഞ്ഞ മേയ് 5നാണ് ഉത്തരവിറങ്ങിയത്. നഗരസഭയില്‍ കെട്ടിട നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് പരവൂര്‍ കുറുമണ്ടൻ സ്വദേശി ഹരി സോമൻ നല്‍കിയ അപേക്ഷയില്‍ 189 ദിവസം കഴിഞ്ഞിട്ടും മറുപടി നല്‍കാതിരുന്നതാണ് നടപടിക്ക് കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുസംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് പരാതിക്കാരൻ വീണ്ടും വിവരാവകാശ കമ്മിഷനെ സമീപിച്ചു. സിറ്റിസണ്‍ പോര്‍ട്ടലിന്റെ സാങ്കേതിക തകരാറു മൂലം അപേക്ഷ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി.

സിറ്റിസണ്‍ പോര്‍ട്ടലിന് സാങ്കേതികമായി ഈ കാലയളവില്‍ ഒരു തകരാറും പരവൂര്‍ നഗരസഭയില്‍ സംഭവിച്ചിട്ടില്ലെന്ന് ഇൻഫര്‍മേഷൻ കേരള മിഷൻ (ഐ.കെ.എം) മറുപടി നല്‍കി.

വിശദീകരണത്തില്‍ തൃപ്തിവരാതെ വിവരാവകാശ കമ്മിഷൻ നേരിട്ട് സിറ്റിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥ ഹാജരായില്ല.

തുടര്‍ന്നാണ് സംസ്ഥാന വിവരാവകാശ കമ്മിഷൻ അംഗം പി.ആര്‍.ശ്രീലത 15,000 രൂപ പിഴയിട്ടത്. പിഴത്തുക ഒരു മാസത്തിനകം വിവരാവകാശ കമ്മിഷനില്‍ അടയ്ക്കണം.

അല്ലെങ്കില്‍ നഗരസഭ സെക്രട്ടറി ഇവരുടെ ശമ്ബളത്തില്‍ നിന്ന് പിഴത്തുക ഈടാക്കി വിവരാവകാശ കമ്മിഷനില്‍ അടയ്ക്കണമെന്നും ഉത്തരവുണ്ട്.