വാഹന യാത്രക്കാർക്ക് ദുരിതമായി മുണ്ടക്കയം ടൗണിൽ രൂപപ്പെട്ട കുഴികൾ ; അപകടത്തിൽ പെടുന്നത് ഏറെയും ഇരുചക്ര വാഹനങ്ങൾ

വാഹന യാത്രക്കാർക്ക് ദുരിതമായി മുണ്ടക്കയം ടൗണിൽ രൂപപ്പെട്ട കുഴികൾ ; അപകടത്തിൽ പെടുന്നത് ഏറെയും ഇരുചക്ര വാഹനങ്ങൾ

മുണ്ടക്കയം : കൊല്ലം – ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം ടൗണിൽ രൂപപ്പെട്ട കുഴി വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. മുണ്ടക്കയം ബസ്സ്റ്റാൻഡ് കവാടത്തിലും കൂട്ടിക്കൽ കവലയിലുമാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലത്ത് വെള്ളം ഒഴുകി റോഡ് തകരുന്ന ഈ ഭാഗത്ത് ഇൻ്റെർ ലോക് പാകി നവീകരിച്ചിരുന്നു.

ഇത് ഇളകിമാറിയാണ് കുഴിയായത്. ബസ് സ്റ്റാൻഡ് കവാടത്തിൽ വളവ് തിരിഞ്ഞ് എത്തുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോൾ മാത്രമാണ് റോഡിലെ കുഴി ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും അപകടം സംഭവിച്ചു കഴിയും. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചുമാറ്റുമ്പോൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടം ഉണ്ടാകാറുണ്ട്.

മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ ജങ്ഷനിലും ബസ്സ്റ്റാൻഡ് കവാടത്തിലും റോഡ് തകരുന്നത് പതിവ് സംഭവമാണ്. വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ഇതുവരെ ദേശീയപാത അധികൃതർക്കുമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group