Saturday, April 25, 2026

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പർ ; അമിത വേഗതയിലെത്തിയ ടിപ്പറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു, ഡ്രൈവർ കസ്റ്റഡിയിൽ

Spread the love

തിരുവനന്തപുരം : കഴക്കൂട്ടത്ത് ടിപ്പര്‍ ലോറി കയറി സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. പെരുമാതുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്. 35 വയസായിരുന്നു.

video
play-sharp-fill

കണിയാപുരത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. സ്‌കൂട്ടറിനെ മറികടക്കാന്‍ ടിപ്പര്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ടിപ്പര്‍ വാഹനത്തില്‍ തട്ടിയതിന് പിന്നാലെ റുക്‌സാന വണ്ടിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തുനിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ലോറി പിന്നോട്ടെടുത്താണ് യുവതിയെ പുറത്തെടുത്തത്.

ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി അമിത വേഗത്തില്‍ ഓടിച്ചതാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group