മുണ്ടക്കയം പനക്കച്ചിറയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തി
സ്വന്തം ലേഖിക
മുണ്ടക്കയം: പനക്കച്ചിറയിൽ നിന്നും മൂന്നുദിവസം മുൻപ് കാണാതായ വയോധികയുടെ മൃതദേഹം വനത്തില്‍ കൂപ്പിനുള്ളില്നിന്ന് കണ്ടെത്തി.
പനക്കച്ചിറ റാക്കപ്പതാന് പരേതനായ ഗോപിനാഥന് പിള്ളയുടെ ഭാര്യ രുക്മണി (ഓമന -68)യുടെ മൃതദേഹമാണ് വനത്തിനുള്ളില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയ പനക്കച്ചിറ തേക്കിന്കൂപ്പില്നിന്നുമാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. വനം വകുപ്പും പോലീസും എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: പ്രമോദ്, പ്രസന്നകുമാരി. മരുമക്കള്‍ ശോഭ, മോനച്ചന്. സംസ്കാരം പിന്നീട്.
Third Eye News Live
0