Spread the love

കോട്ടയം: ചോഴിയക്കാട് നന്മ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ജനറൽ ആശുപത്രിയും ചാന്നാനിക്കാട് പിഎച്ച്സിയും സംയുക്തമായി നേത്ര പരിശോധനയും എൻസിഡി ക്യാമ്പും സംഘടിപ്പിക്കുന്നു.

video
play-sharp-fill

രാവിലെ 9 മണിക്ക് ചോഴിയക്കാട് എൻഎസ്എസ് കരയോഗം ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്യും.

കോട്ടയം ജില്ലാ ജനറൽ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോക്ടർ അനു ആന്റണി “കാഴ്ച അമൂല്യം കരുതലും പരിപാലനവും ” ബോധവൽക്കരണ ക്ലാസ് നയിക്കും.നന്മ അസോസിയേഷൻ പ്രസിഡണ്ട് പി.കെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിക്കും.ക്യാമ്പ് രാവിലെ 9 മണിമുതൽ 1 മണിവരെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്മ റസിഡൻസ് സെക്രട്ടറി സരിതരാജ് സ്വാഗതവും ട്രഷറർ കെ.ആർ ഹരികുമാർ നന്ദിയും പറയും.