
മുംബൈ: ഐപിഎല്‍ 2026ലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത.
ഹാര്‍ദിക് പാണ്ഡ്യയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഫ്രാഞ്ചൈസി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ മുംബൈ ടീമിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും സൂചനയുണ്ട്.
രോഹിത് ശര്‍മയ്ക്ക് ശേഷം ടീമിനെ നയിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ യശസ്വി ജയ്സ്വാളിനെയാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. വരും ആഴ്ചകളില്‍ ടീം മാനേജ്മെന്റ് നിര്‍ണായക അവലോകന യോഗം ചേരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ മുതിര്‍ന്ന താരങ്ങളുടെയും പരിശീലകരുടെയും കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സൂര്യകുമാര്‍ യാദവിനെയും ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിലക് വര്‍മയുടെ പേരാണ് ഇപ്പോള്‍ മുന്‍പന്തിയിലുള്ളത്. ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ തിലക് വര്‍മയുടെ വളര്‍ച്ച മുംബൈ ടീം മാനേജ്മെന്റിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.







