ഓർമ്മയായത് മുണ്ടക്കയത്തെ ഓട്ടോയുടെ ചരിത്രം; മുണ്ടക്കയത്തെ ആദ്യകാല ഓട്ടോ ഡ്രൈവർ ഡയാന ബേബിച്ചേട്ടന്‍ നിര്യാതനായി; സംസ്കാരം ഇന്ന്
സ്വന്തം ലേഖിക
മുണ്ടക്കയം: മുണ്ടക്കയത്തിന്‍റെ ആദ്യകാല ഓട്ടോ ഡ്രൈവര്‍ വണ്ടന്‍പതാല്‍ അസംബനി പുത്തന്‍പുരയ്ക്കല്‍ ബേബിരാജ് (ഡയാന ബേബിച്ചേട്ടന്‍-72) യാത്രയായി.
മുണ്ടക്കയംകാര്‍ക്ക് ഓട്ടോറിക്ഷയെപ്പറ്റി കേട്ടുപരിചയം പോലുമില്ലാത്ത നാലു പതിറ്റാണ്ട് മുൻപാണ് ബേബിച്ചേട്ടന്‍ ഓട്ടോറിക്ഷയുമായി മുണ്ടക്കയത്ത് എത്തുന്നത്. പിന്നീട് മുണ്ടക്കയംകാരുടെ പ്രിയപ്പെട്ട ഓട്ടോ ഡ്രൈവറായി ബേബിച്ചേട്ടന്‍ മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വണ്ടന്‍പതാല്‍ സ്വദേശികളായ ബേബിയായിരുന്നു അന്ന് ഓട്ടോസവാരി നടത്തിയിരുന്നത്.
ആദ്യകാല ഓട്ടോ ഡ്രൈവര്‍ എന്ന പരിഗണന ബേബിക്കു മാത്രം സ്വന്തമായിരുന്നു.
മുണ്ടക്കയം ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ സൗമ്യനായ മുഖമായിരുന്നു ബേബിയുടെത്.
അമിത കൂലി വാങ്ങിയെന്ന് ഒരുകാലത്തും പരാതിയും ഉണ്ടായിട്ടില്ല. ഗ്രാമീണ മേഖയിലേക്ക് യാത്രാ ദുരിതമായിരുന്ന കാലമായിട്ടും ഓട്ടം വിളിച്ചാല്‍ ഒരു മടിയുമില്ലാതെ ബേബിച്ചേട്ടന്‍ സവാരി പോകുമായിരുന്നു.
ഓട്ടോ ഡ്രൈവിംഗ് മേഖലയിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്നുവന്നെങ്കിലും ബേബിച്ചേട്ടന്‍റെ തിരക്ക് അപ്പോഴും കുറഞ്ഞിരുന്നില്ല. കഴിഞ്ഞ കുറേ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍.