ഒറ്റ രക്തപരിശോധനയിലൂടെ വിവിധതരം അര്‍ബുദം നിര്‍ണയിക്കാന്‍ കഴിയുന്ന  മള്‍ട്ടിക്യാന്‍സര്‍ ഏര്‍ലി ഡിറ്റെക്‌ഷന്‍ പരിശോധന വികസിപ്പിച്ച്‌ ഗവേഷകര്‍

ഒറ്റ രക്തപരിശോധനയിലൂടെ വിവിധതരം അര്‍ബുദം നിര്‍ണയിക്കാന്‍ കഴിയുന്ന മള്‍ട്ടിക്യാന്‍സര്‍ ഏര്‍ലി ഡിറ്റെക്‌ഷന്‍ പരിശോധന വികസിപ്പിച്ച്‌ ഗവേഷകര്‍

Spread the love


സ്വന്തം ലേഖിക

തിരുവനന്തപുരം :ഒറ്റ രക്തപരിശോധനയിലൂടെ വിവിധതരം അര്‍ബുദം നിര്‍ണയിക്കാന്‍ കഴിയുന്ന മള്‍ട്ടിക്യാന്‍സര്‍ ഏര്‍ലി ഡിറ്റെക്‌ഷന്‍ പരിശോധന വികസിപ്പിച്ച്‌ ഗവേഷകര്‍.ശാസ്ത്ര ജേണലായ സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് പുതിയ രീതി അവതരിപ്പിച്ചത്.ഇന്ത്യന്‍ വംശജനായ ഡോ. മോഹന്‍ കൃഷ്ണ തുമ്മല (മേഴ്സി ക്യാന്‍സര്‍ ക്ലിനിക്ക്, സ്പ്രിങ്ഫീല്‍ഡ്), ഡോ. മിനെറ്റ സി ലി (മയോ ക്ലിനിക്, റോചെസ്റ്റര്‍) അടക്കം 12 ഗവേഷകരുടേതാണ് പഠനം.

രക്തത്തിലെ സെല്‍-ഫ്രീ ഡിഎന്‍എയുടെ ക്രമം വിശകലനം ചെയ്ത് മള്‍ട്ടിക്യാന്‍സര്‍ ഏര്‍ലി ഡിറ്റെക്ഷന്‍ (എംസിഇഡി) പരിശോധനയിലൂടെ കാന്‍സര്‍ കണ്ടെത്തുന്നതും തരംതിരിക്കുന്നതുമാണ് വിദ്യ. ജനിതക ശ്രേണീകരണംപോലുള്ള ശാസ്ത്രീയരീതിയാണ് എംസിഇഡി പരിശോധനയിലുള്ളത്. അര്‍ബുദ ലക്ഷണങ്ങളില്ലാത്തവരിലും ട്യൂമര്‍ (മുഴ) രൂപപ്പെടാന്‍ സാധ്യതയുള്ള ശരീരഭാഗം തിരിച്ചറിയാന്‍ പരിശോധന സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4077 പേരില്‍ നടത്തിയ പരിശോധനയില്‍ 88.7 ശതമാനത്തിലും അര്‍ബുദം സ്ഥിതി ചെയ്യുന്ന കോശം കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചു. അമ്ബതോളം തരം അര്‍ബുദങ്ങള്‍ കണ്ടെത്താനായതായി പഠനത്തില്‍ പറയുന്നു. നിലവിലുള്ള സാധാരണ അര്‍ബുദ പരിശോധനകള്‍ക്ക് (സിംഗിള്‍ കാന്‍സര്‍ സ്ക്രീനിങ്) പകരമായി എംസിഇഡി പരിശോധനയുടെ സാധ്യത വളരെ വലുതാണ്.

അര്‍ബുദം നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും ഉപകാരപ്പെടാം. നാലാംഘട്ടത്തിന് മുൻപ് രോഗനിര്‍ണയം നടത്തുന്നത് 15 ശതമാനം അര്‍ബുദ മരണം കുറയ്ക്കുമെന്നാണ് പഠനങ്ങള്. ഗവേഷണത്തിന്റെ അവസാനഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. ഇതുവരെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ലെങ്കിലും അര്‍ബുദ ചികിത്സാമേഖലയില്‍ പുതിയ രീതി വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.